»   » മോഹിച്ചത് മലയാളം കിട്ടിയത് തെലുങ്ക്‌

മോഹിച്ചത് മലയാളം കിട്ടിയത് തെലുങ്ക്‌

Posted By: Super
Subscribe to Filmibeat Malayalam
Lional Lishoy
ലിഷോയ് മോഹിച്ചത് മലയാളം കിട്ടിയത് തെലുങ്ക് തിയേറ്റര്‍ കലാകാരനെന്ന നിലയില്‍ പേരെടുത്ത ലയണല്‍ ലിഷോയ് തെലുങ്ക് സിനിമയിലൂടെ അരങ്ങേറ്റം കുറിയ്ക്കുന്നു. മലയാളിയായ സംവിധായകന്‍ നിഷാദ് റാവുത്തര്‍ ഒരുക്കുന്ന ലൈഫ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് ലിഷോയുടെ അരങ്ങേറ്റം.

തമിഴിലോ മലയാളത്തിലോ അരങ്ങേറ്റം കുറിയ്ക്കണമെന്നായിരുന്നുവത്രേ നര്‍ത്തകന്‍ കൂടിയായ ലിഷോയിയുടെ ആഗ്രഹം, പക്ഷേ ഇപ്പോള്‍ വേദിയൊരുങ്ങിയിരിക്കുന്നത് തെലുങ്കിലാണെന്ന് മാത്രം. ഒരു കപ്പലിനകത്ത് നടക്കുന്ന കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം, കപ്പലിലെ രണ്ട് യാത്രക്കാര്‍ക്കിയിലുണ്ടാകുന്ന പ്രശ്‌നത്തിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.

കഥയിഷ്ടപ്പെട്ടതുകൊണ്ടാണ് തെലുങ്കില്‍ത്തന്നെ അരങ്ങേറ്റമാകാമെന്ന് വച്ചതെന്നും മികച്ചവേഷമായതിനാല്‍ അത് നഷ്ടപ്പെടുത്താന്‍ തോന്നിയില്ലെന്നും ലിഷോയ് പറയുന്നു.

കണ്ടംപററി ഡാന്‍സില്‍ താല്‍പര്യമുള്ള ലിഷോയ് കഴിഞ്ഞ ഒരുവര്‍ഷമായി ഈ മേഖലയില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ്. ആട്ടക്കളരി സെന്റര്‍ ഓഫ് മൂവ്‌മെന്റ് ആര്‍ട്‌സില്‍ നിന്നും കണ്ടംപററി ഡാന്‍സില്‍ ഈ കലാകാരന്‍ ബിരുദം നേടിയിട്ടുണ്ട്. തെലുങ്ക് നടനായ ഗോപി ചന്ദ് നായകനാകുന്ന ലൈഫ് ചിത്രീകരിക്കുന്നത് കൊച്ചി, ലക്ഷദ്വീപ് എന്നിവിടങ്ങളിലാണ്.

English summary
Theatre artist and dancer Lional Lishoy is all set to make his tinsel town debut in Telugu. The film titled Life will be directed by a Malayali, Nishad Ravuthar, and Lional will be playing a negative character in it,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam