For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാളികളെ പേടിപ്പിച്ച യക്ഷി അത് ലിസയായിരുന്നു! ലിസ വീണ്ടും വരുമ്പോള്‍ കിടുങ്ങി വിറക്കും..

    |

    കാലം മാറി വരുമ്പോള്‍ അഡാറ് ഹൊറര്‍ സിനിമകള്‍ എത്തിയിട്ടുണ്ടെങ്കിലും ഒരു കാലത്ത് മലയാളികളെ ഭീതിയുടെ നിഴലില്‍ നിര്‍ത്തിയ സിനിമയായിരുന്നു ലിസ. ബേബി സംവിധാനം ചെയ്ത സിനിമ ധന്യ പ്രൊഡക്ഷന്‍സിന്റെ ബാനറിലായിരുന്നു നിര്‍മ്മിച്ചിരുന്നത്. ആദ്യഭാഗം ഹിറ്റായതോടെ സിനിമ രണ്ടാം ഭാഗവും ഇറക്കിയിരുന്നു.

    anjaly

    അതിലൊന്നും പോയി ചാടരുത്, മമ്മൂട്ടി നല്‍കിയ ഉപദേശം 20 വര്‍ഷങ്ങള്‍ക്ക് ശേഷം നടി പ്രവീണ തുറന്ന പറയുന്നു

    മൈ ഡിയര്‍ ലിസ എന്ന പേരില്‍ തമിഴിലും സിനിമ റിലീസിനെത്തിയിരുന്നു. 1978 ലായിരുന്നു ലിസ റിലീസിനെത്തിയത്. വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞെങ്കിലും വീണ്ടും ലിസ വരാന്‍ പോവുകയാണ്. തമിഴില്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ അഞ്ജലിയാണ് ലിസയുടെ വേഷത്തില്‍ അഭിനയിക്കുന്നത്. തന്റെ അടുത്ത തമിഴ് സിനിമ ലിസ ആണെന്നുള്ള കാര്യം പറഞ്ഞ് അഞ്ജലി തന്നെ ഒരു പോസറ്ററും പുറത്ത് വിട്ടിരുന്നു.

    ശ്രീദേവിയുടെ മരണം കൊലപാതകം? ഹോട്ടലിന്റെ ഉടമ ദാവൂദ് ഇബ്രാഹിം, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്!!

    മലയാളം, തമിഴ്, തെലുങ്ക്, എന്നിങ്ങനെ മൂന്ന് ഭാഷകളിലുമായിട്ടാണ് ലിസ നിര്‍മ്മിക്കുന്നത്. മറ്റൊരു കാര്യം സിനിമ ത്രിഡിയിലാണ് നിര്‍മ്മിക്കുന്നതെന്നാണ്. പുതുമുഖ സംവിധായകനായ രാജു വിശ്വനാഥ് സംവിധാനം ചെയ്യുന്ന സിനിമ ഛായാഗ്രാഹകനും സംവിധായകനുമായ പിജി മുത്തയ്യയാണ് നിര്‍മ്മിക്കുന്നത്.

    താരപുത്രിയ്ക്ക് ഇത്രയ്ക്കും അഹങ്കാരമോ? നഷ്ടപരിഹാരം കൊടുക്കേണ്ടി വരുന്നത് കോടികള്‍! നഷ്ടം ആര്‍ക്ക്?

    English summary
    Lisa is back to evoke fear, this time in 3D
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X