»   » എന്റെ സന്തോഷമായിരുന്നു ഭര്‍ത്താവും മക്കളും, വിവാഹ ശേഷം അഭിനയിക്കാതിരുന്നതിനെ കുറിച്ച് ലിസി

എന്റെ സന്തോഷമായിരുന്നു ഭര്‍ത്താവും മക്കളും, വിവാഹ ശേഷം അഭിനയിക്കാതിരുന്നതിനെ കുറിച്ച് ലിസി

By: Rohini
Subscribe to Filmibeat Malayalam

ലിസി - പ്രിയദര്‍ശന്റെ വിവാഹ മോചനത്തിന് കാരണം ഒരിക്കലും ലിസിയുടെ അഭിനയ മോഹമല്ല. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ട് നിന്നത് സ്വന്തം ഇഷ്ടപ്രകാരം തന്നെയാണെന്ന് ലിസി പറയുന്നു.

നടിയും ഒരു പെണ്ണാണ്, എന്നോട് നന്നായി സംസാരിച്ചാല്‍ ഞാനും നന്നായി സംസാരിക്കും;ദേഷ്യത്തെ കുറിച്ച് ഭാവന

കാവ്യ-ദിലീപ് വിവാഹത്തിന് മകള്‍ സാക്ഷിയായപ്പോള്‍ മാധ്യമങ്ങള്‍ മറന്ന് പോയ ഒന്നുണ്ട്, മനേഷ് പറയുന്നു

തന്റെ തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കുന്ന ലിസി വിവാഹ ശേഷം അഭിനയിക്കാതിരുന്നത് നഷ്ടമായി ഇപ്പോഴും കരുതുന്നില്ല. ഇപ്പോള്‍ എടുത്ത വിവാഹ മോചനം എന്ന ഈ തീരുമാനത്തിലും ലിസി ഉറച്ചു നില്‍ക്കുന്നു. വിവാഹ ശേഷം അഭിനയിക്കാത്തതിനെ കുറിച്ച് ഒരു അഭിമുഖത്തില്‍ ലിസി പറഞ്ഞത് ഇങ്ങനെ,

എന്റെ മാത്രം തീരുമാനം

വിവാഹ ശേഷം അഭിനയിക്കാന്‍ പോകേണ്ട എന്നത് എന്റെ മാത്രം തീരുമാനമായിരുന്നു. വിവാഹ ശേഷം അഭിനയിക്കാന്‍ പോയാല്‍ കുടുംബം നഷ്ടപ്പെടും എന്ന് തോന്നി.

ഞാന്‍ തിരക്കിലായിരുന്നു

വിവാഹം കഴിഞ്ഞു, രണ്ട് കുട്ടികളെ പ്രസവിച്ചു, അവരെ വളര്‍ത്തി. ഞങ്ങളുടെ ബിസിനസും കാര്യങ്ങളുമൊക്കെയായി ഞാന്‍ തിരക്കിലായിരുന്നു. അതുകൊണ്ട് അഭിനയിക്കാത്തതില്‍ വിഷമം തോന്നിയില്ല

എന്റെ സന്തോഷം

എന്റെ സന്തോഷം ഭര്‍ത്താവും മക്കളുമായിരുന്നു. അതുകൊണ്ട് തന്നെ വിവാഹ ശേഷം അഭിനയിക്കാത്തതില്‍ നഷ്ടബോധമില്ല

തീരുമാനം ശരി തന്നെ

എടുത്ത തീരുമാനത്തില്‍ ഉറച്ചു വിശ്വിസിക്കുന്നയാളാണ് താന്‍ എന്നും ഇന്നും ഈ അഭിപ്രായത്തില്‍ മാറ്റമില്ല എന്നും ലിസി ലക്ഷ്മി പറഞ്ഞു.

English summary
I was happy with my husband and kid; Lissy about why she quit acting after marriage
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam