ലിസിയും പ്രിയനും ഒരുമിച്ചു,ഇനി പുതിയ ജീവിതം
കൊച്ചി: ഫെബ്രുവരി 22 ശനിയാഴ്ച മുതല്‍ ലിസി പുതിയ ജീവിതം തുടങ്ങുന്നു. ആര്‍ക്കൊപ്പം എന്ന ചോദ്യത്തിന് ഈ അവസരത്തില്‍ പ്രസക്തിയുണ്ട്. വേറെ ആര്‍ക്കൊപ്പം സാക്ഷാല്‍ പ്രിയദര്‍ശനൊപ്പം. ഈ വരുന്ന ശനിയാഴ്ച നടക്കുന്ന കേരള സ്‌ട്രൈക്കേഴ്‌സിന്റെ സെമി ഫൈനല്‍ മാച്ച് കാണാന്‍ ലിസിയും പ്രിയനും ഒരുമിച്ചെത്തും. ശനിയാഴ്ച മുതല്‍ ഞങ്ങള്‍ പുതിയ ഒരു ജീവിതം തുടങ്ങും. ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ലിസി ഇക്കാര്യം പറഞ്ഞത്.
പിന്നെന്തിനായിരുന്നു വിവാദങ്ങള്‍. സാധാരണ കുടുംബ ബന്ധങ്ങളില്‍ ഉണ്ടാകുന്നത് പോലെ ചില്ലറ പ്രശ്‌നങ്ങള്‍ തങ്ങളുടെ ജീവിതത്തിലും ഉണ്ടായിരുന്നെന്ന് ലിസി പ്രിയദര്‍ശന്‍. ഫോര്‍ ഫ്രെയിംസ് എന്ന കമ്പനിയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയാണ് ഇവര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകുന്നത്. എന്നാല്‍ പിരിയാന്‍ തീരുമാനിച്ചില്ലെന്നും താന്‍ പ്രിയനോട് പണം ആവശ്യപ്പെട്ടിട്ടില്ലെന്നും ലിസി പറഞ്ഞു.

പ്രശ്‌നങ്ങള്‍ തുടങ്ങിയ സമയത്ത് പ്രിയന്‍ ഷൂട്ടിംഗിനായി കേരളത്തില്‍ പോയി. ഇതോടെ തങ്ങള്‍ അകന്നുവെന്ന് മറ്റുള്ളവര്‍ കരുതിയെന്നും ലിസി. എന്നാല്‍ മറ്റൊരു നടിയുമായി പ്രിയനുള്ള അടുപ്പം പ്രശ്‌നങ്ങള്‍ക്കിടയാക്കിയില്ലേ എന്ന ചോദ്യത്തിന് എല്ലാം നല്ല രീതിയില്‍ അവസാനിച്ചുവെന്നാണ് ലിസി മറുപടി നല്‍കിയത്.


Click it and Unblock the Notifications











