ലിസിയും സംഘവും ഞെട്ടിച്ചു! കേരളത്തിനായി 40 ലക്ഷം ! കൈയ്യടിയുമായി ആരാധകര്‍!

മഴക്കെടുതിക്ക് ശേഷമുള്ള അതിജീവനത്തിന്റെ പാതയിലാണ് കേരളം. കേരളത്തെ രക്ഷിക്കുകയെന്ന ദൗത്യത്തെ തെന്നിന്ത്യന്‍ സിനിമാലോകവും ബോളിവുഡും ഏറ്റെടുത്തിരുന്നു. തങ്ങളാലാവുന്ന സഹായമെത്തിച്ചും നേരിട്ട് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടുമൊക്കെയാണ് പലരും ഈ ദൗത്യത്തിനായി എത്തിയത്. അതിജീവനത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്ന കേരളത്തിന് കൈത്താങ്ങുമായി എണ്‍പതുകളിലെ കൂട്ടായ്മയും രംഗത്തെത്തിയിട്ടുണ്ട്. ഇവരുടെ സംഭാവനയായ 40 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറിയതായി ലിസിയും സുഹാസിനിയും വ്യക്തമാക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ഇവരുടെ പോസ്റ്റുകള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

സുഹാസിനി, ഖുശ്ബു, ലിസി എന്നിവര്‍ നേരിട്ടെത്തിയാണ് തുക കൈമാറിയത്. താരങ്ങള്‍ മാത്രമല്ല ചെന്നൈയിലെ പരിചയക്കാരും ഇതിലേക്ക് സംഭാവന നല്‍കിയിട്ടുണ്ടെന്ന് അവര്‍ പറയുന്നു. വ്യക്തിപരമായ സഹായങ്ങള്‍ നേരത്തെ നല്‍കിയിരുന്നു. അതിന് പുറമേയാണ് ഇപ്പോഴത്തെ സഹായം. കേരളത്തിലെ ജനങ്ങളോടൊപ്പം തങ്ങളുമുണ്ടെന്നും നിങ്ങള്‍ തനിച്ചല്ലെന്നും ഇവര്‍ പറയുന്നു. വാര്‍ഷിക ഒത്തുകൂടല്‍ വേണ്ടെന്ന് വെച്ചാണ് ഇവര്‍ ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയത്. ഈ തീരുമാനത്തിന് ശക്തമായ പിന്തുണയുമായി സോഷ്യല്‍ മീഡിയയും രംഗത്തെത്തിയിട്ടുണ്ട്. വിവാഹം ലളിതമാക്കിയും നിശ്ചയിച്ചുറപ്പിച്ച വിവാഹം മാറ്റി വെച്ചുമൊക്കെയാണ് താരങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നത്.

Lissy

മണിരത്‌നം, സുഹാസിനി, ഖുശ്ബു, സുന്ദര്‍, ലിസി ലക്ഷ്മി, രാജ് കുമാര്‍ സേതുപതി, ജാക്കി ഷ്‌റോഫ്, പൂര്‍ണ്ണിമ ഭാഗ്യരാജ്, സരിത, ജയസുധ തുടങ്ങിയവരും മറ്റുള്ളവരും ചേര്‍ന്നാണ് ഈ ദൗത്യത്തില്‍ പങ്കുചേര്‍ന്നത്. ലിസിയും സുഹാസിനിയും സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം പങ്കുവെച്ചിട്ടുണ്ട്. ലിസിയുടെ പോസ്റ്റ് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X