'ഇനി എന്നാണ് ഇതൊക്കെ ചെയ്യാന്‍ കഴിയുക? മറക്കാനാവാത്ത യാത്രയുടെ ഓര്‍മ്മകളില്‍ നടി ലിസി

By Midhun Raj

മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് നടി ലിസി. 1980-90 കാലഘട്ടത്തില്‍ തിളങ്ങിയ നടി സൂപ്പര്‍താര സിനിമകളില്‍ ഉള്‍പ്പെടെ ശ്രദ്ധേയ റോളുകളില്‍ എത്തി. വിവാഹ ശേഷം സിനിമയില്‍ അത്ര സജീവമല്ലാത്ത താരം കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കുകയായിരുന്നു. 1990ലാണ് സംവിധായകന്‍ പ്രിയദര്‍ശനുമായുളള ലിസിയുടെ വിവാഹം. തുടര്‍ന്ന് 2016ല്‍ ഇരുവരും വിവാഹ മോചിതരായി. പ്രിയദര്‍ശനും ലിസിയ്ക്കും പിന്നാലെ മക്കളായ കല്യാണിയും സിദ്ധാര്‍ത്ഥും ഇപ്പോള്‍ സിനിമയില്‍ സജീവമാണ്.

lissy

വിവാഹ ശേഷം സിനിമ വിട്ട ലിസി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 2018ല്‍ ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചത്. അതേസമയം സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള നടി എറ്റവും പുതിയ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. അതേസമയം ലിസിയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ഇത്തവണ പഴയ യാത്രയുടെ ഓര്‍മ്മ പങ്കുവെച്ചാണ് നടി എത്തിയത്. മുന്‍പ് നടത്തിയ ഒരു യാത്രയുടെ ചിത്രം പങ്കുവെച്ച താരം ഇനി എപ്പോഴാണ് ഇത് വീണ്ടും ചെയ്യാന്‍ കഴിയുക എന്ന് കുറിച്ചു.

'വിസ്മയകരമായ ഒരു കൂട്ടുകെട്ടിന്‌റെയും മികച്ച ഒരു യാത്രയുടെയും ഓര്‍മ്മകളില്‍, എപ്പോഴാണ് നമുക്ക് ഇത് വീണ്ടും ചെയ്യാന്‍ കഴിയുക?' എന്നാണ് ബിഎം ഡബ്യൂ ബൈക്കിലിരുന്നുളള ഒരു ചിത്രത്തിനൊപ്പം ലിസി കുറിച്ചത്. അതേസമയം നിരവധി പേരാണ് ലിസിയുടെ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയത്.

സാരിയില്‍ സ്‌റ്റൈലിഷായി കീര്‍ത്തി സുരേഷ്, ചിത്രങ്ങള്‍ കാണാം

Recommended Video

27 വര്‍ഷത്തിന് ശേഷം ലിസി സിനിമയിലേക്ക്

ഹലോ എന്ന ചിത്രത്തിലൂടെയാണ് ലിസിയുടെ മകള്‍ കല്യാണി സിനിമയില്‍ എത്തിയത്. തുടര്‍ന്ന് തമിഴിലും മലയാളത്തിലും എല്ലാം താരപുത്രി അഭിനയിച്ചു. മരക്കാര്‍, ഹൃദയം, മാനാട്, ബ്രോ ഡാഡി തുടങ്ങിയവയാണ് കല്യാണി പ്രിയദര്‍ശന്‌റെ പുതിയ സിനിമകള്‍. മുന്‍പ് കല്യാണിക്കൊപ്പം ഒരു പരസ്യത്തില്‍ ഭാഗമായി ലിസി എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X