»   » സുഹാസിനിയുടെ ആ സ്വപ്നം യാഥാര്‍ത്ഥ്യമായി.. നന്ദി അറിയിച്ച് ലിസി.. ചിത്രം വൈറലാവുന്നു!

സുഹാസിനിയുടെ ആ സ്വപ്നം യാഥാര്‍ത്ഥ്യമായി.. നന്ദി അറിയിച്ച് ലിസി.. ചിത്രം വൈറലാവുന്നു!

Posted By: Nihara
Subscribe to Filmibeat Malayalam

സുഹാസിനിയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി ലിസി. ചെന്നൈ പ്രളയത്തില്‍ ദുരിതം അനുഭവിച്ചവരെ സഹായിക്കുന്നതിനായി ഒരുക്കിയ പദ്ധതിയിലൂടെയാണ് ലിസി ഈ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയത്. സുഹാസിനിയുടെ സ്വപ്‌ന പദ്ധതി കൂടിയായിരുന്നു ഇത്. രവിവര്‍മ്മ ചിത്രങ്ങള്‍ക്ക് റാമ്പിലൂടെ ജീവന്‍ നല്‍കിയാണ് താരങ്ങള്‍ പണം സ്വരൂപിച്ചത്. ഇവര്‍ക്കൊപ്പം ഖുശ്ബുവും ഉണ്ടായിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ലിസി ഇക്കാര്യം പങ്കുവെച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടയ്ക്ക് വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്.

നെഗറ്റീവ് തരംഗത്തെ അനുകൂലമാക്കി മാറ്റിയ ടോമിച്ചന്‍.. രാമലീലക്ക് പിന്നിലെ ആ തന്ത്രം?

മോഹന്‍ലാലിനും മമ്മൂട്ടിക്കും അപമാനം ഉണ്ടാക്കിയവരൊന്നും യഥാര്‍ത്ഥ പുരുഷന്‍മാരല്ല.. നല്ലവനൊപ്പം!

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് സുഹാസിനിയും ലിസിയും. ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്ന ഇവരെക്കുറിച്ച് അറിയാന്‍ എന്നും പ്രേക്ഷകര്‍ക്ക് ആകാംക്ഷയേറെയാണ്. സമൂഹ മാധ്യമങ്ങളിലൂടെ ഇവരുടെ ചിത്രങ്ങളും പോസ്റ്റുകളുമൊക്കെ വളരെ പെട്ടെന്നാണ് വൈറലാവുന്നത്. അഭിനയ ജീവിതത്തോട് വിട പറഞ്ഞ ലിസി ഡബ്ബിങ്ങ് സ്റ്റുഡിയോ തുടങ്ങിയിരുന്നു. കമല്‍ഹസനാണ് സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തത്. അമ്മ വേഷങ്ങളിലൂടെ ഇടയ്ക്കിടയ്ക്ക് സിനിമയില്‍ മുഖം കാണിക്കാറുണ്ട് സുഹാസിനി.

Lissy

രവിവര്‍മ്മ ചിത്രങ്ങളെ ആധാരമാക്കിയുള്ള പരിപാടിയായിരുന്നു സുഹാസിനി ഒരുക്കിയത്. രാജവനിതയെയാണ് ലിസി അവതരിപ്പിച്ചത്. ഇത്തരമൊരു അവസരം തനിക്ക് നല്‍കിയ സുഹാസിനിയോട് താരം നന്ദി പറയുന്നുണ്ട്. ഐതിഹാസികമായ ഒരു പെയിന്റിങ്ങായി വേദിയില്‍ പ്രത്യക്ഷപ്പെടാന്‍ സാധിച്ചത് ജീവിതത്തിലെ തന്നെ പ്രധാനപ്പെട്ട ഒരു കാര്യമായിരുന്നു. ഇത്തരമൊരു കാര്യത്തിന് തന്നെയും ചേര്‍ത്ത സുഹാസിനിക്ക് നന്ദിയെന്നും ലിസ്സി ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

English summary
Lissy Lakshmi's facebook post getting viral in social media.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam