»   » പുതിയ സുഹൃത്തിനോടൊപ്പം ജീവിതം ആഘോഷമാക്കി ലിസി... ചിത്രങ്ങള്‍ വൈറല്‍!

പുതിയ സുഹൃത്തിനോടൊപ്പം ജീവിതം ആഘോഷമാക്കി ലിസി... ചിത്രങ്ങള്‍ വൈറല്‍!

Posted By: Nihara
Subscribe to Filmibeat Malayalam

പ്രിയദര്‍ശനുമായുള്ള ലിസിയുടെ വിവാഹമോചന വാര്‍ത്ത ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. വിവാഹിതരായി വര്‍ഷങ്ങള്‍ക്ക് ശേഷം വഴിരപിരിഞ്ഞത് പ്രേക്ഷകരില്‍ ഞെട്ടലുണ്ടാക്കിയിരുന്നു. എന്നാല്‍ വിവാഹ മോചനമൊന്നും താരത്തെ എവിടെയും ബാധിച്ചിട്ടില്ല. അടുത്തിടെയാണ് താരം സ്വന്തമായി ഡബ്ബിങ്ങ് സ്റ്റുഡിയോ തുടങ്ങിയത്. ഉലകനായകന്‍ കമലഹാസനായിരുന്നു ഉദ്ഘാടനം ചെയ്തത്. പുതിയ സുഹൃത്തിനൊപ്പമുള്ള ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ താരം പങ്കുവെച്ചിട്ടുണ്ട്. ഒപ്പം വിശദമായ കുറിപ്പുണ്ട്. ലിസിയുടെ പുതിയ ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

രാമനുണ്ണി കുതിക്കുന്നു.. തളര്‍ന്നുവീണ് സുജാത.. ഈ തോല്‍വി മഞ്ജു വാര്യര്‍ ചോദിച്ചു വാങ്ങിയത്!

സുഹൃത്തിന്റെ ഹാര്‍ളി ഡേവിഡ്‌സണ്‍ ബൈക്കില്‍ ഇരിക്കുന്ന ചിത്രമാണ് ലിസി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. കറുത്ത വസ്ത്രവും കൂളിങ്ങ് ഗ്ലാസുമൊക്കെയായി സ്‌റ്റൈലിഷ് ലുക്കിലാണ് ലിസി. ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞു. സ്ത്രീകളുടെ അടുത്ത സുഹൃത്ത് ഡയമണ്ടാണെന്ന് ആരു പറഞ്ഞുവെന്നൊരു ചോദ്യവും താരം ഉന്നയിച്ചിട്ടുണ്ട്. എന്റെ മുടികളില്‍ കാറ്റ് തലോടുന്നു. കണ്ണുകളില്‍ മിന്നലടിക്കുന്നു. ഹൃദയം പാട്ട് മൂളുന്നു. മുന്നില്‍ അതിരുകളില്ലാത്ത ചക്രവാളം എന്തൊരു സ്വപ്‌നം എന്ന കുറിപ്പും ചിത്രത്തിനൊപ്പം ലിസി പങ്കുവെച്ചിട്ടുണ്ട്.

Lissy

24 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് പ്രിയദര്‍ശനും ലിസിയും വേര്‍പിരിഞ്ഞത്. വര്‍ഷങ്ങള്‍ നീണ്ടു നിന്ന പ്രമയത്തിനൊടുവില്‍ വിവാഹിതരായ ഇരുവരും വേര്‍പിരിഞ്ഞത് വാര്‍ത്തയായിരുന്നു. വിവാഹ മോചനത്തിന് ശേഷം താരം സിനിമയില്‍ സജീവമാവുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അടുത്തൊന്നും തിരിച്ചു വരില്ലെന്ന് പിന്നീട് താരം വ്യക്തമാക്കുകയായിരുന്നു. വിവാഹ മോചനമൊന്നും ഇരുവരേയും ബാധിച്ചിട്ടില്ല. മഹേഷിന്‍രെ പ്രതികാരം തമിഴില്‍ ഒരുക്കുന്നതിന്റെ തിരക്കിലാണ് പ്രിയദര്‍ശന്‍. സ്വന്തം ഡബ്ബിങ്ങ് സ്റ്റുഡിയോയുമായി മറ്റ് കാര്യങ്ങളുമായി ആകെ തിരക്കിലാണ് ലിസി ഇപ്പോള്‍.

English summary
Lissy Lakshmi's latest photos getting viral in social media.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam