»   » പരസ്പരം ബഹുമാനമില്ലാതെ, ബഹളമുണ്ടാക്കി ഞങ്ങള്‍ പിരിഞ്ഞു; വിവാഹ മോചനത്തെ കുറിച്ച് ലിസി

പരസ്പരം ബഹുമാനമില്ലാതെ, ബഹളമുണ്ടാക്കി ഞങ്ങള്‍ പിരിഞ്ഞു; വിവാഹ മോചനത്തെ കുറിച്ച് ലിസി

Posted By: Rohini
Subscribe to Filmibeat Malayalam

പ്രിയദര്‍ശനും ലിസിയും നിയപരമായി വേര്‍പിരിഞ്ഞു. ചെന്നൈ കുടുംബ കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട അവസാന പേപ്പറിലും ഇരുവരും ഒപ്പുവച്ചു. ലിസി പുറത്തിറക്കിയ പത്രകുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

സമീപകാലത്ത് വിവാഹ മോചിതരായ ഹൃത്വിക് റോഷന്‍ - സൂസൈന്‍, ദിലീപ് - മഞ്ജു വാര്യര്‍, അമല പോള്‍ - എഎല്‍ വിജയ് എന്നിവരില്‍ നിന്നെല്ലാം വ്യത്യസ്തമായിട്ടാണ് തങ്ങളുടെ വേര്‍പിരിയല്‍ എന്ന് ലിസി പത്ര കുറിപ്പില്‍ പറയുന്നു.

അവസാന പേപ്പറിലും ഒപ്പവച്ചു

പ്രിയദര്‍ശനുമായുള്ള എന്റെ വിവാഹ ബന്ധം ഔദ്യോഗികമായി അവസാനിച്ചു. ചെന്നൈ കുടുംബ കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട അവസാന പേപ്പറിലും ഞങ്ങള്‍ ഒപ്പുവച്ചു എന്ന് ലിസി പറഞ്ഞു

അല്പം വ്യത്യസ്തമാണ്

ഹൃത്വിക് റോഷന്‍ - സൂസൈന്‍, ദിലീപ് - മഞ്ജു വാര്യര്‍, അമല പോള്‍ - എഎല്‍ വിജയ് തുടങ്ങിയവരെല്ലാം പരസ്പര ബഹുമാനത്തോടെയാണ് അവരുടെ ദാമ്പത്യം അവസാനിപ്പിച്ചത്. എന്നാല്‍ ഞങ്ങളുടെ കാര്യത്തില്‍ അങ്ങനെയല്ല.

ബഹുമാനമില്ലാതെ

കോടതിയ്ക്ക് അകത്തും പുറത്തും പരസ്പരം ബഹുമാനം ഇല്ലാതെയും ബഹളമുണ്ടാക്കിയുമാണ് ഞങ്ങളുടെ വിവാഹ മോചനം നേടിയെടുത്തത് എന്ന് ലിസി പറയുന്നു. വിവാഹ മോചനം ഇത്രയും മോശമായ അവസ്ഥയിലാണെങ്കില്‍ ഞങ്ങളുടെ വിവാഹ ബന്ധം എത്രത്തോളം മോശമായിരുന്നു എന്ന് ഇതിലൂടെ മനസ്സിലാക്കാം.

ഇപ്പോള്‍ ആശ്വാസം

ഇപ്പോള്‍ ഒരു ആശ്വാസം ഉണ്ട്. വെല്ലുവിളികള്‍ നിറഞ്ഞ വഴികളിലൂടെയുള്ള എന്റെ യാത്രയുടെ അവസാനമാണിത്. കൂടെ നിന്നവര്‍ക്കും സഹായിച്ചവര്‍ക്കും നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് ലിസിയുടെ പത്രകുറിപ്പ് അവസാനിക്കുന്നത്.

അതാണിത്

ഇതാണ് ലിസി പുറത്തിറക്കിയ പത്രകുറിപ്പിന്റെ പൂര്‍ണരൂപം

English summary
Priyadarshan and Lissy legally separated today. Here's the Lissy Lakshmi's official press note on her divorce.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam