ലിസി സിനിമയിലേക്ക് തിരികെ വരുന്നു
വിവാഹ മോചിതരായ പതിവ് നടിമാരുടെ വഴിയേ ലിസിയും. പ്രിയദര്‍ശനുമായി വിവാഹ ബന്ധം വേര്‍പെടുത്തിയ ലിസി സിനിമയിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുന്നു. തൊണ്ണൂറുകളില്‍ മലയാളത്തില്‍ നിറഞ്ഞു നിന്ന ലിസിയുടെ മടങ്ങിവരവ് തമിഴ് ചിത്രത്തിലൂടെയാണെന്നാണ് കേള്‍ക്കുന്നത്.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
ദേശീയ അവാര്‍ഡ് ജേതാവായ റാം സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ലിസിയുടെ മടങ്ങിവരവ്. പക്വതയുള്ള, 45 വയസ്സുകാരിയുടെ റോളാണത്രെ ലിസിയ്ക്ക് ചിത്രത്തില്‍. സ്‌ക്രിപ്റ്റ് വായിച്ചുകേട്ട ശേഷം ലിസി തനിക്ക് അഭിനയ്ക്കാന്‍ സമ്മതാണെന്ന് സംവിധായകനെ അറിയിച്ചെന്നും, തിരിച്ചുവരവിന് ഏറ്റവും പറ്റിയ കഥയാണ് സിനിമയ്‌ക്കെന്നും ലിസിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

പ്രണയിച്ചു വിവാഹിതരായ ലിസിയും പ്രിയദര്‍ശനും, 24 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായിരുന്നു കഴിഞ്ഞ കുറച്ച് നാളുകളായി മലയാള സിനിമാ ലോകത്തെ ചര്‍ച്ചാ വിഷയം. ചെന്നൈയില്‍ ലിസി വിവാഹ മോചനത്തിന് ഹര്‍ജി നല്‍കിക്കഴിഞ്ഞു. തമിഴിലും തെലുങ്കിലും കത്തി നില്‍ക്കുന്ന സമയത്തായിരുന്നു വിവാഹം. അതിന് ശേഷം സിനിമാഭിനയത്തില്‍ നിന്നും വിട്ടു നിന്ന ലിസി ഇപ്പോള്‍ രണ്ട് ദശാബ്ദത്തിന് ശേഷമാണ് മടങ്ങിവരവിനൊരുങ്ങുന്നത്.
'തങ്കമീനുകള്‍' എന്ന ചിത്രത്തിലൂടെയാണ് റാം ശ്രദ്ധേയനായത്. ചിത്രത്തിന് 2013 ലെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡുകളുള്‍പ്പെട മൂന്ന് പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മേഖലയില്‍ കഴിവ് തെളിയിച്ച സംവിധായകന്റെ ഒപ്പമുള്ള ചിത്രം ലിസിയ്ക്ക് മികച്ച തിരിച്ചുവരവിനുള്ള അവസരമൊരുക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.


Click it and Unblock the Notifications











