ലിസി തന്റെ ജീവിത കഥ എഴുതുന്നു
വിവാഹ മോചിതയായ ശേഷം ലിസി വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുന്നു എന്ന് കേട്ടിരകുന്നു. എന്നാല്‍ ഇപ്പോള്‍ അതൊന്നുമല്ല ലിസിയുടെ ചിന്തയില്‍. ഒറ്റയ്ക്കായതിന് ശേഷ ധാരാളം യാത്രകള്‍ ചെയ്യുന്ന ലിസി ഇപ്പോള്‍ എഴുത്തിലേക്കും തിരിഞ്ഞിരിക്കുകയാണ്.
വെറും എഴുത്തല്ല, തന്റെ ജീവിത കഥ എഴുതാനുള്ള ഒരുക്കത്തിലാണ് ആദ്യകാല നടി ലിസി. തന്റെ ഔദ്യോഗിക പേജിലൂടെ ലിസി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പ്രശസ്ത മലയാളം മാഗസിനായ ഗൃഹലക്ഷ്മിയില്‍ അടുത്ത ആഴ്ച മുതല്‍ ആരംഭിയ്ക്കുന്ന പുതിയ ആര്‍ട്ടിക്കിളിലാണ് ലിയുടെ ജീവിത കഥ വരുന്നത്.

ജീവിതത്തില്‍ താന്‍ കണ്ട പ്രശസ്ത വ്യക്തികളെയും താന്‍ അഭിമുഖീകരിച്ച ചില സംഭവങ്ങളെയും, താന്‍ പോയ ചില സ്ഥലങ്ങളെയും ജീവിതത്തോട് ബന്ധിപ്പിച്ചതാവും ആര്‍ട്ടിക്കിള്‍ എന്ന് ലിസി പറയുന്നു.
Dear Friends, I am writing articles in GRIHALAKSHMI starting from this week with my interview. For the next one year...
Posted by Lissy on Wednesday, May 13, 2015
ഞാനിപ്പോള്‍ സന്തോഷവതിയാണെന്നും അതിലേറെ മനസമാധാനം ഉണ്ടെന്നും ലിസി പറഞ്ഞു. വിവാഹ മോചനവുമായി ബന്ധപ്പെട്ട് ചോദിച്ചപ്പോള്‍ ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ലിസി ഇക്കാര്യം പറഞ്ഞത്.


Click it and Unblock the Notifications