പൊക്കമില്ലായ്‌മയാണ് പക്രുവിന്റെ പൊക്കം!!
കൊച്ചി: ചലച്ചിത്രതാരം ഉണ്ടപ്പക്രു(അജയന്‍) ഗിന്നസ് ബുക്കില്‍ ഇടം നേടി. ലോക സിനിമയില്‍ നായകകഥാപാത്രത്തെ അവതരിപ്പിച്ച ഏറ്റവും ഉയരം കുറഞ്ഞ നടന്‍ എന്നതാണ് പക്രിവിന്റെ റക്കോര്‍ഡ്.
വിനയന്‍ സംവിധാനം ചെയ്‌ത അത്ഭുതദ്വീപ് എന്ന ചിത്രമാണ് ഗിന്നസില്‍ കയറാന്‍ പക്രുവിന് വഴിയൊരുക്കുയത്. ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റക്കോര്‍ഡ്‌സിന്റെ ഏറ്റവും പുതിയ പതിപ്പിലാണ് പക്രുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഏറ്റവും കൂടുതല്‍ കുഞ്ഞുമനുഷ്യര്‍ അഭിനയിച്ച ചിത്രമെന്ന റക്കോര്‍ഡ് അത്ഭുതദ്വീപ് നേരത്തേതന്നെ ലഭിച്ചിരുന്നു. അത്ഭുതദ്വീപിന്റെ തമിഴ് പതിപ്പിന് തമിഴ്‌നാട്ടില്‍ നല്ല സ്വീകരണമാണ് ലഭിച്ചിരുന്നത്. തമിഴ്‌നാട് സര്‍ക്കാറിന്റെ 2006ലെ മികച്ച സഹനടനുള്ള പുരസ്‌കാരം പക്രുവിന് ലഭിച്ചിരുന്നു.
76 സെന്റീമീറ്ററാണ് പക്രുവിന്റെ ഉയരം, തൂക്കം 28കിലോഗ്രാമാണ്. ജനിച്ചപ്പോള്‍ മൂന്നര കിലോഗ്രാം ഉണ്ടായിരുന്ന പക്രുവിനെ ഒന്നാം വയസ്സില്‍ എടുത്ത കുത്തിവെയ്‌പ്പാണ് കുഞ്ഞുമനുഷ്യനാക്കി മാറ്റിയത്.


Click it and Unblock the Notifications