വിനയന്റെ ലിറ്റില്‍ സൂപ്പര്‍മാന്‍ ത്രീഡി ട്രെയ്‌ലര്‍ പുറത്ത്
മലയാള സനിമയില്‍ പരീക്ഷണങ്ങള്‍ കൊണ്ട് ശ്രദ്ധേയനായ സംവിധായകനാണ് വിനയന്‍. മുഖ്യധാര സിനിമാക്കാര്‍ മുഴുവന്‍ വിനയനെ വിലക്കിയപ്പോഴും സിനിമയില്‍ ഒറ്റയാള്‍ പോരാട്ടം നടത്തുകയാണ് വിനയന്‍.
വിനയന്റെ ഏറ്റവും പുതിയ ചിത്രമായ ലിറ്റില്‍ സൂപ്പര്‍മാന്‍ ത്രീഡിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. കുട്ടികളെയാണ് ചിത്രം പ്രധാനമായും ലക്ഷ്യം വക്കുന്നത്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗ്രാഫിക്‌സ് എഫക്ടുകളാണ് വിനയില്‍ ഈ ചിത്രത്തില്‍ അവകാശപ്പെടുന്നതെങ്കിലും ട്രെയ്‌ലര്‍ കണ്ടാല്‍ അങ്ങനെ തോന്നില്ല. മുന്‍ ചിത്രങ്ങളായ അതിശയന്‍, ഡ്രാക്കുള എന്നിവയെ പോലെ തന്നെ ശുഷ്‌കമാണ് ലിറ്റില്‍ സൂപ്പര്‍മാന്‍ ത്രീഡിയുടെ ട്രെയ്‌ലറിലെ ഗ്രാഫിക്‌സും.
ഏറെ പ്രതീക്ഷയോടെയാണ് വിനയന്‍ ഈ സിനിമയെ കാണുന്നത്. പുതുമുഖമായ ബാലതാരം ഡെനിയാണ് സിനിമയിലെ പ്രധാന കഥാപാത്രം. മുപ്പതിനായിരം അപേക്ഷകരില്‍ നിന്നാണത്രെ വിനയൻ തന്റെ ലിറ്റില്‍ സൂപ്പര്‍മാനെ കണ്ടെത്തിയത്. ബാലതാരമായി തിളങ്ങി നില്‍ക്കുന്ന നയന്‍താരയും ഈ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
അതിശയനില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ജാക്കി ഷെറോഫ് ലിറ്റില്‍ സൂപ്പര്‍ മാനിലും ഉണ്ടെന്നാണ് വിവരം. ബോളിവുഡില്‍ നിന്ന് ഓംപുരിയും കോളിവുഡില്‍ നിന്ന് നാസറും ലിറ്റില്‍ സൂപ്പര്‍മാനില്‍ അഭിനയിക്കുമെന്ന് വിനയന്‍ മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications