മോഹന്‍ലാലിനെപോലൊരു നടന്‍ ഇനിയുണ്ടാകില്ല: മഞ്ജു
മോഹന്‍ലാലിനെ പോലെ മറ്റൊരു നടന്‍ ഇനിയുണ്ടായകില്ലെന്ന് നടി മഞ്ജു വാര്യര്‍. ഹൗ ഓള്‍ഡ് ആര്‍ യു എന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലൂടെ പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങിവരുന്ന മഞ്ജു വാര്യര്‍ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ ലൈവ് സ്ട്രീമില്‍ പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു.
മോഹന്‍ലാലിനെ ഉപമിക്കാന്‍ വേറൊരു വ്യക്തിത്വമില്ല. അതുപോലൊരു നടന്‍ ഇനി ഉണ്ടാകുമോ എന്നതും സംശയമാണ്. ആറാം തമ്പുരാനിലൂടെയാണ് മോഹന്‍ലാലുമുമായി ആദ്യമായി ഒന്നിച്ചത്. ചിത്രത്തില്‍ അഭിനയിക്കാന്‍ ക്ഷണം വന്നപ്പോള്‍ എല്ലാവരും അഭിന്ദിച്ചു. മോഹന്‍ലാലിനൊപ്പമാണ് അഭിനയിക്കുന്നതെന്നറിഞ്ഞപ്പോള്‍ വലിയ പരിഭ്രമമായിരുന്നു. വലിയ സൂപ്പര്‍സ്റ്റാറല്ലേ. പക്ഷെ സെറ്റില്‍ കാറില്‍ വന്നിറങ്ങിയത് ഒരു സാധാരണക്കാരനായാണ്- മഞ്ജു പറഞ്ഞു.

ഒരു മണിക്കൂര്‍ നീണ്ടു നിന്ന് സംഭാഷണത്തില്‍ പുതിയ ചിത്രത്തെ കുറിച്ചും ന്യൂ ട്രെന്റിനെ കുറിച്ചും പുതുമുഖതാരങ്ങളെ കുറിച്ചുമെല്ലാം മഞ്ജു സംസാരിച്ചു. പൃഥ്വിരാജിനൊപ്പം അഭിനയിക്കാന്‍ അതിയായ ആഗ്രഹമുണ്ടെന്നും ദൈവം അതിനൊരു അവസരം ഉണ്ടാക്കുമായിരിക്കുമെന്നും മഞ്ജു പറഞ്ഞു. പുതുതലമുറയിലെ മികച്ച നടി നസ്‌റിയ നസീമാണ്. പക്ഷെ എനിക്കെന്നും ഇഷ്ടം ശോഭനയെയാണ്. ജൂനിയര്‍ ശോഭന എന്ന വിശേഷിപ്പിച്ചതില്‍ സന്തോഷമുണ്ട് - മഞ്ജു പറഞ്ഞു.
<iframe src="http://new.livestream.com/accounts/5380422/events/2993839/videos/50932243/player?autoPlay=false&height=360&mute=false&width=640" width="640" height="360" frameborder="0" scrolling="no"></iframe>


Click it and Unblock the Notifications