ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ടില്ല, ഒരുമിച്ചല്ല താമസം, ഓവിയ വ്യക്തമാക്കുന്നു
മലയാളിയായ ഓവിയ ബിഗ് ബോസ് 2യിലൂടെയാണ് തമിഴകത്ത് വൈറലായത്. തമിഴ് ബിഗ് ബോസ് പരിപാടിയിലൂടെ ഓവിയയ്ക്ക് ഉണ്ടായ ആരാധകര്‍ കുറഞ്ഞതൊന്നുമല്ല. ഓവിയ ആര്‍മി എന്ന ഫാന്‍സ് അസോസിയേഷന്‍ പോലും രൂപപ്പെട്ടു.
ഓവിയ വളരെ പെട്ടന്ന് ഹിറ്റാകാന്‍ കാരണം ആരവുമായുള്ള പ്രണയമായിരുന്നു. ആരവിനോട് പ്രണയമാണെന്ന് ഓവിയ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞിട്ടും ആരവ് അത് അംഗീകരിച്ചില്ല. ഓവിയയുമായി സൗഹൃദം ആണെന്നാണ് ഷോ കഴിയുവോളം ആരവ് പറഞ്ഞത്.

എന്നാല്‍ ബിഗ് ബോസ് 2 അവസാനിച്ചതോടെ ഓവിയയും ആരവും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ആരാധകരില്‍ സംശയത്തിന്റെ വിത്ത് പാകി. ബാങ്കോക്കില്‍ ഒന്നിച്ചു പോയതും ആഘോഷങ്ങള്‍ പലതും ഒരുമിച്ചാക്കിയതും ഇഴുകിച്ചേര്‍ന്നുള്ള സെല്‍ഫി ചിത്രങ്ങളും ആ സംശയത്തിന് ശക്തി പകര്‍ന്നു.
ഓവിയയും ആരവും വിവാഹിതരായി എന്നും, അല്ല ഇരുവരും വിവാഹം കഴിക്കാതെ ലിവ് ഇന്‍ റിലേഷനിലാണെന്നും കിംവദന്തികള്‍ പരന്നു. എന്നാല്‍ ആ കേട്ടതിലൊന്നും സത്യമല്ലെന്ന് വ്യക്തമാക്കിയിരിയ്ക്കുകയാണ് ഓവിയ.
ഞാനും ആരവും തമ്മില്‍ സൗഹൃദത്തിനപ്പുറം വേറെ ഒരു ബന്ധവുമില്ല. ആരവ് എന്റെ നല്ല സുഹൃത്താണ്. ഞങ്ങള്‍ ലിവ് ഇന്‍ റിലേഷനിലാണെന്നും വിവാഹിതരായി എന്നും ഒക്കെയുള്ള വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണ്- ഓവിയ പറഞ്ഞു


Click it and Unblock the Notifications











