»   » സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മന്ത്രി എകെ ബാലന്‍ പ്രഖ്യാപിച്ചു

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മന്ത്രി എകെ ബാലന്‍ പ്രഖ്യാപിച്ചു

By: Rohini
Subscribe to Filmibeat Malayalam

മികച്ച സിനിമ

വിധു വിന്‍സെന്റ് സംവിധാനം ചെയ്ത മാന്‍ഹോളാണ് മികച്ച ചിത്രം.

മികച്ച നടി രജിഷ

അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിന് രജിഷ വിജയനെ മികച്ച നടിയായി തിരഞ്ഞെടുത്തു.

മികച്ച നടനായി വിനായകനെ തിരഞ്ഞെടുത്തു

പ്രേക്ഷകര്‍ വിധിയെഴുതിയത് പോലെ, മികച്ച നടനായി വിനായകനെ തിരഞ്ഞെടുത്തു. പോയവര്‍ഷം ആട്, ചന്ദ്രേട്ടന്‍ എവിടെയാ, കലി, കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങളിലാണ് വിനായകന്‍ അഭിനയിച്ചത്. ഇതില്‍ കമ്മട്ടിപാടത്തിലെ ഗംഗ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനുള്ള അംഗീകാരമായിട്ടാണ് പുരസ്‌കാരം.

04.59 pm

2017 ലെ സംസ്ഥാന ചലച്ചിത്ര പ്രഖ്യാപനം ആരംഭിച്ചു. കേരളീയര്‍ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന പുരസ്‌കാരം പ്രഖ്യാപനം നടത്തുന്നത് മന്ത്രി എകെ ബാലനാണ്. കടുത്ത മത്സരമാണ് ഇത്തവണ വിവിധ കാറ്റഗറിയില്‍ നടക്കുന്നത്. ഒഡീഷ സംവിധായകന്‍ എകെ ബീര്‍ അധ്യക്ഷനായ 10 അംഗ ജൂറിയാണ് അവാര്‍ഡ് നിശ്ചയിക്കുന്നത്

അറുപത് കഥാചിത്രങ്ങളും കുട്ടികളുടെ ചിത്രം വിഭാഗത്തില്‍ എട്ട് സിനിമകളും എന്‍ട്രിയായി വന്നപ്പോള്‍ അവസാന റൗണ്ടിലെത്തിയത് എട്ട് സിനിമകളാണ്. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത പിന്നെയും, വിധു വിന്‍സെന്റിന്റെ മാന്‍ഹോള്‍, കാട് പൂക്കുന്ന നേരം (ഡോ.ബിജു), അയാള്‍ ശശി (സജിന്‍ ബാബു), കമ്മട്ടിപ്പാടം(രാജീവ് രവി), ഗപ്പി (ജോണ്‍പോള്‍ ജോര്‍ജ്ജ്), മഹേഷിന്റെ പ്രതികാരം(ദിലീഷ് പോത്തന്‍), കിസ്മത് (ഷാനവാസ് ബാവക്കുട്ടി) കറുത്ത ജൂതന്‍ (സലിംകുമാര്‍) എന്നീ സിനിമകള്‍ വിവിധ വിഭാഗങ്ങളിലായി അവസാന പരിഗണനയിലെത്തിയിട്ടുണ്ട്.

kerala-state-award
English summary
Live Kerala State Film Award 2017
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam