ലിവിങ് ടുഗെതര്‍ വിവാഹം തന്നെ: അനൂപ് മേനോന്‍
മലയാള സിനിമയിലെ ക്രോണിക് ബാച്ചിലറിലൊരാളാണ് അനൂപ് മേനോനെങ്കിലും നടന്റെ സിനിമകളധികവും വിവാഹ ബന്ധത്തെ ചുറ്റിപ്പറ്റിയുള്ളതായിരിക്കും. ട്രിവാന്‍ഡ്രം ലോഡ്ജും കോക്ടെയിലും ഒടുവിലിറങ്ങിയ ആംന്‍ഗ്രി ബേബീസ് എന്ന ചിത്രവും പറയുന്നത് അത് തന്നെ.
ലിവിങ് ടുഗെതര്‍ റിലേഷനെ കുറിച്ച് കേള്‍ക്കുമ്പോള്‍ ചിലരെങ്കിലും നെറ്റി ചുളിക്കുന്നുണ്ടാവും. എന്നാല്‍ അനൂപ് മേനോനെ സംബന്ധിച്ചിടത്തോളം ലിവിങ് ടുഗെതര്‍ റിലേഷന്‍ വിവാഹം തന്നെയാണ്. മറ്റൊന്നല്ല. ഒരു അഭിമുഖത്തിലാണ് അനൂപ് ഇക്കാര്യം പറഞ്ഞത്.

കിടപ്പറയില്‍ മാത്രമുള്ള ബന്ധമല്ല ഭാര്യാ- ഭര്‍തൃ ബന്ധം. അതിനുമപ്പുറം എല്ലാം പങ്കുവയ്ക്കലാണ്. വീട്, സ്‌നേഹം, സന്തോഷം, സുഖം, വണ്ടി, ജീവിതം തന്നെ. സൗഹൃദങ്ങളിലും നാം ഈ പറഞ്ഞതൊക്കെ പങ്കുവയ്ക്കുന്നുണ്ട്. മൂന്നുവര്‍ഷത്തില്‍ കൂടുതല്‍ ഒരു വഴക്കുമില്ലാതെ സൗഹൃദത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുമോ എന്നും അനൂപ് ചോദിക്കുന്നു.
പ്രണയത്തിനും വിവാഹത്തിനും ഇടയിലുള്ള ഒരു നിമിഷത്തെ കുറിച്ചാണ് ആംഗ്രി ബേബീസ് ഇന്‍ ലവ് എന്ന സിനിമ പറയുന്നതെന്നാണ് അനൂപ് മേനോന്‍ പറയുന്നത്. പ്രണയ വിവാഹത്തിന്റെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി കാണിക്കുകയും ചെയ്യുന്നു.
എല്ലാം അഭിമുഖങ്ങളിലും അനൂപിനോട് വിവാഹക്കാര്യം ചോദിക്കാറുണ്ട്. ഈ വര്‍ഷം താന്‍ വിവാഹിതനായേക്കുമെന്നാണ് 36 കാരനായ അനൂപ് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഇപ്പോള്‍ സിനിമയില്‍ നിന്ന് ഒരു അവധിയെടുത്ത് യാത്രയിലാണ് താരം


Click it and Unblock the Notifications











