എല്‍ജെ ഫിലിംസ് ഉണ്ടാകാനുള്ള കാരണം ഫഹദ്: ലാല്‍ ജോസ്

By Aswathi

നവാഗതര്‍ക്ക് അവസരം നല്‍കുന്ന പ്രൊഡക്ഷന്‍ ഹൗസാണ് ലാല്‍ ജോസിന്റെ എല്‍ജെ ഫിലിംസ്. എന്തുകൊണ്ട് അങ്ങനെ. അത് പറയുന്നതിന് മുമ്പ് എല്‍ജെ ഫിലിംസ് ഉണ്ടായ കഥ പറയണം. എല്‍ ജെ ഫിലിംസ് ഉണ്ടാകാന്‍ കാരണം ഫഹദ് ഫാസില്‍ ആണെന്നാണ് ലാല്‍ ജോസ് പറയുന്നത്.

കഥ ഇങ്ങനെ; അമേരിക്കയിലൊക്കെ പോയി പഠിച്ച് വന്നതിന് ശേഷം തനിക്ക് അസിസ്റ്റന്റ് ഡയറക്ടറാകണം എന്ന് പറഞ്ഞ് ഫഹദ് ലാല്‍ജോസിന്റെ അടുത്ത് ചെന്നത്രെ. എന്നാല്‍ വെളുത്തു തുടുത്ത് നല്ല സുന്ദരനായി നില്‍ക്കുന്ന ഫഹദിനെ വെയിലത്തിറക്കി കറുപ്പിച്ചെടുക്കാല്‍ ലാല്‍ ജോസ് തയ്യാറായില്ല. നീ അസിസ്റ്റന്റ് ഡയറക്ടറാകണ്ട, നിന്നെ ഞാന്‍ നായകനാക്കാം എന്ന് ലാല്‍ജോസ് ഫഹദിനോട് പറഞ്ഞു.

laljose-fahad

പക്ഷെ ലാല്‍ജോസ് പറഞ്ഞത് വിശ്വസിക്കാന്‍ ഫഹദ് തയ്യാറായില്ല. അങ്ങനെ ഫഹദിനെ നായകനാക്കി 'മദര്‍ ഇന്ത്യാ' എന്ന സിനിമ പ്ലാന്‍ ചെയ്തു. മുരളി ഗോപിയുടേതാണ് തിരക്കഥ. ചിത്രം നിര്‍മിക്കാന്‍ തയ്യാറായി പല നിര്‍മാതാക്കളും വന്നെങ്കിലും ഫഹദ് ഫാസിലാണ് നായകനെന്നറിഞ്ഞപ്പോള്‍ പിന്മാറി. അങ്ങനെ പലപ്പോഴും മാറ്റിവയ്ക്കപ്പെട്ട പ്രൊജക്ട് പിന്നീട് നടന്നതേയില്ല.

അപ്പോഴാണ് നമുക്ക് ഇഷ്ടപ്പെട്ട സിനിമ നിര്‍മിക്കാനും പുതിയ ആളുകളെ പ്രോത്സാഹിപ്പിക്കാനും ഒരു നിര്‍മാണക്കമ്പനിയ്ക്ക് രൂപം നല്‍കുന്നതിനെ കുറിച്ച് ലാല്‍ ജോസ് ചിന്തിച്ചത്. അതിനിടയില്‍ ലാല്‍ ജോസ് മറ്റ് പ്രൊജക്ടുകളിലേക്ക് തിരിഞ്ഞു, ചാപ്പാ കുരിശിലൂടെ ഫഹദ് ഫാസില്‍ സിനിമില്‍ രണ്ടാം വരവ് നടത്തി. ഇതുവരെ എല്‍ ജെ ഫിലിംസ് അഞ്ച് സിനിമകള്‍ റിലീസ് ചെയ്തു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X