»   » തടിച്ചുരുണ്ട് നിവിന്‍ പോളി.. തൃഷയ്‌ക്കൊപ്പമുള്ള ഈ ചിത്രങ്ങള്‍ കാണുമ്പോള്‍ എന്ത് തോന്നുന്നു ?

തടിച്ചുരുണ്ട് നിവിന്‍ പോളി.. തൃഷയ്‌ക്കൊപ്പമുള്ള ഈ ചിത്രങ്ങള്‍ കാണുമ്പോള്‍ എന്ത് തോന്നുന്നു ?

By: Rohini
Subscribe to Filmibeat Malayalam

ഇംഗ്ലീഷ്, ഇവിടെ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശ്യാമപ്രസാദ് വീണ്ടും നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ഹേ ജൂഡ്. തെന്നിന്ത്യന്‍ താരം തൃഷ കൃഷ്ണ ചിത്രത്തില്‍ നായികയായെത്തുന്നു എന്നതാണ് തുടക്കം മുതല്‍ ചിത്രം വാര്‍ത്തകളില്‍ നിറയാന്‍ കാരണം.

ഇപ്പോഴിതാ ചിത്രത്തിന്റെ ചില ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത് വന്നിരിയ്ക്കുന്നു. തടിച്ചുരുണ്ട് ഒരു വ്യത്യസ്ത ലുക്കിലാണ് നിവിന്‍ ചിത്രത്തിലെത്തുന്നത്. ചുള്ളന്‍ നായക വേഷങ്ങളെല്ലാം നിവിന്‍ തിരുത്തിയെഴുതുന്നു. ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം...

തൃഷ മലയാളത്തില്‍

ജന്മം കൊണ്ട് ഒരു മലയാളി ബന്ധം ഉണ്ടെങ്കിലും തെന്നിന്ത്യന്‍ താരം തൃഷ ആദ്യമായിട്ടാണ് ഒരു മലയാള സിനിമ ചെയ്യുന്നത്. നല്ല അവസരങ്ങള്‍ ലഭിച്ചില്‍ മലയാളത്തില്‍ അഭിനയിക്കും എന്ന് നേരത്തെ താരം വ്യക്തമാക്കിയിരുന്നു.

നിവിന്റെ ലുക്ക്

ബുദ്ധി കൂടി മന്ദബുദ്ധിയായി പോയ ഒരു ലുക്ക് നിവിനുണ്ടോ എന്ന തരത്തിലൊരു സംസാരം സോഷ്യല്‍ മീഡിയയിലുണ്ട്. തടിച്ച്.. വലിയ കണ്ണടയൊക്കെ വച്ച് തീര്‍ത്തും വ്യത്യസ്തമായ ഗെറ്റപ്പിലാണ് നിവിന്‍ എത്തുന്നത്.

ഇത് മൂന്നാം തവണ

ഇത് മൂന്നാം തവണയാണ് നിവിന്‍ ശ്യാമപ്രസാദിനൊപ്പം കൈ കോര്‍ക്കുന്നത്. ഇംഗ്ലീഷ്, ഇവിടെ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടിയായിരുന്നു നേരത്തെ ഇരുവരും ഒന്നിച്ചത്. എന്നാല്‍ അവ രണ്ടും മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളായിരുന്നു.

അജുവുമുണ്ട്

നിവിന്റെ സന്തത സഹചാരി എന്ന് സിനിമാ ലോകം വിശേഷിപ്പിക്കുന്ന അജു വര്‍ഗ്ഗീസും ഹേ ജൂഡില്‍ ഒരു കഥാപാത്രമായി എത്തുന്നു.

എക്‌സ്പ്രഷന്‍

തൃഷയുടെ എക്‌സ്പ്രഷന്‍ അപാരമല്ലേ.. പ്രസന്ന മാസ്റ്ററാണ് ചിത്രത്തിന്റെ കൊറിയോ ഗ്രാഫി

നിവിന്റെ നോട്ടം

ഈ ചിത്രത്തില്‍ നിവിന്റെ ആ നോട്ടം കണ്ടോ.. തൃഷയെ നോക്കുന്നത് അത്രമേല്‍ പ്രണയാദ്രമായിട്ടാണ്..

ടീം ജൂഡ്

സംവിധായകനും നായകനും നായികയും അണിയറപ്രവര്‍ത്തകരും

English summary
Location still from Hey Jude starring Nivin Pauly and Trisha

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam