കൊറോണക്കാലത്തെ ഭർത്താക്കന്മാരുടെ ഓരോ കഷ്ടപ്പാടുകളേ! ശ്രദ്ധേയമായി ലോക് ഡൗണ്‍ ഭര്‍ത്താവ്
ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ലോക് ഡൗണ്‍ ഭര്‍ത്താവ് എന്ന ഹ്രസ്വ ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു. നിരവധി ചാനല്‍ പ്രോഗ്രാമുകള്‍ അവതരിപ്പിച്ചു വരുന്ന ഷൈജു പേരാമ്പ്രയും മകളുമാണ് കഥാപാത്രങ്ങളായി വേഷമിട്ടത്. കൊറോണ വാര്‍ഡില്‍ ജോലി ചെയ്യുന്നത് കൊണ്ട് വീട്ടിലേക്ക് പോവാന്‍ കഴിയാത്ത ഒരു നഴ്‌സിന്റെ മകളുടെയും ഭര്‍ത്താവിന്റെയും അവസ്ഥയാണ് കഥാ പ്രമേയം.

ഒപ്പം നഴ്‌സ്മാരുടെ ത്യാഗവും കഥ ചര്‍ച്ച ചെയ്യുന്നു. സ്വാഭാവിക രീതിയിലുള്ള കഥ പറച്ചിലും സംഭാഷണവും ചിത്രീകരണത്തിലെ വ്യത്യസ്തതയും ഈ ഹ്രസ്വ ചിത്രത്തില്‍ പുതുമ കൊണ്ടുവരുന്നു. ജീവിതത്തില്‍ ആകസ്മികമായി ഉണ്ടാവുന്ന സംഭവങ്ങള്‍ ചില തിരിച്ചറിവുകള്‍ മനുഷ്യനില്‍ ഉണ്ടാക്കുന്നു എന്നതാണ് ഈ ഷോര്‍ട് ഫിലിം മുന്നോട്ട് വെക്കുന്ന സന്ദേശം.
ടെലിവിഷന്‍ ഇന്‍ഡസ്ട്രിയില്‍ തിരക്കഥാകൃത്തായ വിഷ്ണു മോഹന്റെ തിരക്കഥയില്‍ സിനിമ സംവിധായകന്‍ ലിയോ തദ്ദേവൂസിന്റെ അസ്സിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ചു വരുന്ന ജിന്റോ തോമസാണ് ഈ ഹ്രസ്വ ചിത്രം സംവിധാനം ചെയ്തത്. ക്യാമറ ആദര്‍ശ് പി, എഡിറ്റിംഗ് അഭിലാഷ് കോക്കാട്, സംഗീതം ജെസ്റ്റോ ജോസഫ്, രജീഷ് കെ ചന്തു എന്നിവരാണ് നിര്‍വഹിച്ചിരിക്കുന്നത്.
ലോക്ക് ഡൗണിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് സര്‍ക്കാരിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് ഈ ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. സിനിമ താരങ്ങളായ ഇര്‍ഷാദ് അലി, നവാസ് വള്ളിക്കുന്ന്, അന്ന രാജന്‍, ആര്‍ജെ ശംഭു എന്നിവരുടെ ഫേസ്ബുക് പേജിലൂടെയാണ് ലോക് ഡൗണ്‍ ഭര്‍ത്താവ് റിലീസ് ചെയ്തത്. വൈറ്റ് മീഡിയ മലയാളം എന്ന യൂട്യൂബ് ചാനലില്‍ ഈ ഹ്രസ്വ ചിത്രം കാണാവുന്നതാണ്.


Click it and Unblock the Notifications