പഴയ 'ഹോബികള്‍' പൊടിതട്ടിയെടുത്ത് മമ്മൂട്ടി... വീട്ടിലെ അതിഥികള്‍ തരംഗമാകുന്നു!!
മൂന്ന് ദേശീയ പുരസ്‌കാരവും ഏഴ് സംസ്ഥാന പുരസ്‌കാരവും ഡോക്ടറേറ്റും പദ്മശ്രീയും ലഭിച്ച മമ്മൂട്ടിയുടെ അഭിനയ മികവിനെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതൊന്നുമില്ല. സിനിമയോടും അഭിനയത്തോടും അത്രമേല്‍ ആത്മാര്‍ത്ഥത കാണിച്ച മമ്മൂട്ടി സിനിമയ്ക്ക് വേണ്ടി തനിക്കിഷ്ടപ്പെട്ട പലതും വേണ്ടെന്ന് വച്ചിട്ടുണ്ട്. നടനാവണം എന്ന ആഗ്രഹത്തോടെ വക്കീലുദ്ദ്യോഗം ഉപേക്ഷിച്ച മമ്മൂട്ടിയ്ക്ക്, സിനിമയില്‍ തിരക്കായതോടെ തന്റെ ചില ഇഷ്ട വിനോദങ്ങളെയും മനപൂര്‍വ്വം മറക്കേണ്ടി വന്നു.

Recommended Video
അക്കൂട്ടത്തില്‍ ഏറ്റവും പ്രധാനമാണ് ഫോട്ടോഗ്രാഫിയോട് മെഗാസ്റ്റാറിനുള്ള ഭ്രമം. പണ്ട് ഗാന ഗന്ധര്‍വ്വന്‍ യേശുദാസിനെ നിര്‍ത്തി മമ്മൂട്ടി ഫോട്ടോ എടുക്കുന്ന ചിത്രം കാലങ്ങള്‍ക്കിപ്പുറവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ലോക്ക് ഡൗണ്‍ കാരണം ഇത്തവണ യോശുദാസിനെ പിടിക്കാന്‍ കഴിഞ്ഞില്ല, വീട്ടില്‍ വന്നു കയറിയ മൂന്ന് അതിഥികളെ മമ്മൂട്ടി ക്യാമറയിലാക്കി.
രാവിലത്തെ അതിഥികള്‍ എന്ന തലക്കെട്ടോടെയാണ് മമ്മൂട്ടി എടുത്ത ഫോട്ടോകള്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. പക്ഷികളുടെ ചിത്രങ്ങള്‍ അത്രമേല്‍ പ്രകൃതിയോട് ഇഴുകിച്ചേര്‍ത്താണ് മമ്മൂട്ടി പകര്‍ത്തിയിരിയ്ക്കുന്നത്. മൂന്ന് ഫോട്ടോകളും ഒന്നിനൊന്ന് മെച്ചം. മമ്മൂട്ടി എടുത്ത ഫോട്ടോകളെക്കാള്‍, ഫോട്ടോ എടുക്കുന്ന മമ്മൂട്ടിയുടെ പോസിനെയാണ് ആരാധകര്‍ പ്രശംസിക്കുന്നത്. സിനിമയും ചിത്രീകരണങ്ങളുമില്ലാതെ, ലുക്കിലും സ്‌റ്റൈലിലും അധികം ശ്രദ്ധിക്കാതെയുള്ള മമ്മൂട്ടിയുടെ രൂപമാറ്റവും ആരാധകര്‍ ചര്‍ച്ചയാക്കുന്നു.

എന്തായാലും ഈ ലോക്ക് ഡൗണ്‍ കാലത്ത് മമ്മൂട്ടിയും വെറുതെയിരിയ്ക്കുകയല്ല. കൊറോണ വൈറസിന്റെ മുന്‍കരുതല്‍ സന്ദേശങ്ങള്‍ നല്‍കുന്നതില്‍ മുന്‍നിരയിലാണ് തുടക്കം മുതലേ മമ്മൂട്ടി. ലോക്ക് ഡൗണിനോടും നടന്‍ പൂര്‍ണമായി സഹകരിച്ചുവരികയാണ്. ഷൈലോക് ആണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രം. അജയ് വാസുദേവന്‍ സംവിധാനം ചെയ്ത സിനിമ പക്ഷെ പ്രതീക്ഷിച്ച വിജയം നേടിയില്ല. വളരെ അധികം പ്രതീക്ഷയോടെ വന്ന എം പദ്മകുമാറിന്റെ മാമാങ്കവും മമ്മൂട്ടിയ്ക്ക് തിരിച്ചതിയായിരുന്നു. ദ പ്രൈസ്റ്റ് എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കെയാണ് ലോക്ക് ഡൗണ്‍ കാരണം ചിത്രീകരണം നിര്‍ത്തി വയ്‌ക്കേണ്ടി വന്നത്. വണ്‍ എന്ന ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തില്‍ നില്‍ക്കേ തിയേറ്ററുകളും അടച്ചുപൂട്ടി.
മമ്മൂട്ടി എടുത്ത ചിത്രങ്ങൾ കാണാം


Click it and Unblock the Notifications