»   » സിഐഎയും ലോഗനും തമ്മില്‍ എന്തു ബന്ധം??? അമല്‍ നീരദ് വെളിപ്പെടുത്തുന്നു!!!

സിഐഎയും ലോഗനും തമ്മില്‍ എന്തു ബന്ധം??? അമല്‍ നീരദ് വെളിപ്പെടുത്തുന്നു!!!

By: karthi
Subscribe to Filmibeat Malayalam

ആരാധകര്‍ ആകാംഷാപൂര്‍വം കാത്തിരിക്കുന്ന ചിത്രമാണ് അമല്‍ നീരദ് ദുല്‍ഖര്‍ ചിത്രം സിഐഎ. വിഷുവിന് തിയറ്ററിലെത്തുന്ന ചത്രത്തിന് കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഹോളീവുഡ് ചിത്രം ലോഗനുമായി ഒരു ബന്ധമുണ്ട്. അത് പക്ഷെ പ്രമേയത്തിലല്ല ചിത്രത്തിന്റെ അണിയറയിലാണെന്നുമാത്രം.

ഒരു മലയാളസിനിമയ്ക്ക് ഹോളിവുഡ് ബന്ധമുണ്ടെന്ന് പറഞ്ഞാല്‍ പ്രേക്ഷകര്‍ ആദ്യം അന്വേഷിക്കുക പ്രമേയത്തിലെ ബന്ധമാണ്. ഇവിടെ ബന്ധം പ്രമേയത്തിലല്ല സംഘട്ടന രംഗങ്ങളിലാണ്. ഹോളിവുഡ് ചിത്രമായ ലോഗനും ദുല്‍ഖര്‍ ചിത്രം സിഐഎയ്ക്കും സംഘട്ടനമൊരക്കിയിരക്കുന്നത് ഹോളിവുഡ് ആക്ഷന്‍ കൊറിയോഗ്രാഫറായ മാര്‍ക്ക് ഷാവരിയയാണ്.

ഹോളിവുഡ് ചിത്രങ്ങളില്‍ സ്റ്റണ്ട് കൊറിയോഗ്രാഫറായും സ്റ്റണ്ട് ആര്‍ട്ടിസ്റ്റായും പ്രവര്‍ത്തിക്കുന്ന ആളാണ് ഷാവരിയ. നിരവധി ചിത്രങ്ങള്‍ക്ക് അദ്ദേഹം സംഘട്ടന രംഗങ്ങള്‍ ഒരുക്കയിട്ടുണ്ട്. ലോഗനാണ് ഒടുവില്‍ റിലീസിനെത്തിയ ചിത്രം. ചിത്രത്തില്‍ സ്റ്റണ്ട് ആര്‍ട്ടിസ്റ്റിന്റെ വേഷത്തിലാണ് ഷാവരിയ. അദ്ദേഹത്തിന്റെ ആദ്യ മലയാള ചിത്രമാണ് സിഐഎ.

സിഐഎയുടെ നിര്‍മാതാവ് അമല്‍ നീരദാണ് ചിത്രത്തിന്റെ ഹോളിവുഡ് ബന്ധം വെളിപ്പെടുത്തിയത്. ഷാവരിയയുടെ പുതിയ ചിത്രമായ ലോഗന് ആശംസകളര്‍പ്പിച്ച് അമല്‍ നീരദ് ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് ഇക്കാര്യം പറഞ്ഞിരുന്നത്. ഷാവരിയയുടെ ചിത്രവും ലോഗന്റെ പോസ്റ്ററുമാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്.

ഹോളിവുഡില്‍ നൂറിലധികം ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തയാണ് ഷാവരിയ. പേള്‍ ഹാര്‍ബര്‍, ഇന്‍സെപ്ഷന്‍, ടെര്‍മിനേറ്റര്‍ സാല്‍വേഷന്‍ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. സിഐഎയുടെ അണിയറ രഹസ്യങ്ങളില്‍ ഒന്ന് പുറത്ത് വന്നത് ആദ്യമായാണ്.

ചിത്രത്തിന് ആരാധകര്‍ സ്‌പെഷ്യല്‍ ഷോയും ഒരുക്കി കാത്തിരിക്കുകയാണ്. വിഷു റിലീസ് ആയി തിയറ്ററിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രത്തിന്റെ റിലീസ് തിയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. അമല്‍ നീരദ് പ്രൊഡക്ഷന്റെ ബാനറില്‍ അമല്‍ നീരദ് തന്നെയാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നതും.

അമൽ നീരദിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം...

English summary
There's a good news for all who are eagerly waiting for the release of Amal Neerad-Dulquer Salmaan movie, CIA (Comrade in America). The film's stunt has been choreographed by Mark Chavarria, Hollywood's popular stunt choreographer.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam