»   » ലോഹം തീര്‍ച്ചയായും കാണണം എന്ന് പറയുന്നതിന്റെ അഞ്ച് കാരണങ്ങള്‍?

ലോഹം തീര്‍ച്ചയായും കാണണം എന്ന് പറയുന്നതിന്റെ അഞ്ച് കാരണങ്ങള്‍?

Posted By:
Subscribe to Filmibeat Malayalam

സ്പിരിറ്റിന് ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രമാണ് ലോഹം. മോഹന്‍ലാല്‍ ഫാന്‍സെല്ലാം ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം ഇന്ന് (ആഗസ്റ്റ് 20) തിയേറ്ററുകളിലെത്തുകയാണ്.

ആന്‍ഡ്രിയ ജെര്‍മിയ നായികയായെത്തുന്ന ചിത്രത്തില്‍ വിജയരാഘവന്‍ സിദ്ദിഖ്, സാദിഖ്, സുരേഷ് കൃഷ്ണ, ഇര്‍ഷാദ്, ശങ്കര്‍ രാമകൃഷ്ണന്‍, അജ്മല്‍ അമീര്‍, സന്തോഷ് കീഴാറ്റൂര്‍, അബു സലീം, ജോജു ജോര്‍ജ്ജ്, കെപിഎസി ലളിത, മൈഥിലി, തെസ്‌നി ഖാന്‍, സൃന്ദ അഷബ്, ഗൗരി നന്ദ തുടങ്ങിയൊരു വലിയ താരനിരയുമുണ്ട്.


കുഞ്ഞുണ്ണി എസ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍. ശ്രീവത്സന്‍ ജെ മേനോന്‍ സംഗീതമൊരുക്കുന്നു. ഇതൊന്നുമല്ലാതെ, ആശിര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിയ്ക്കുന്ന ലോഹം കാണണം എന്ന് പറയുന്നതിന്റെ അഞ്ച് കാരണങ്ങള്‍? ഏതൊക്കെയാണെന്ന് നോക്കാം,


ലോഹം തീര്‍ച്ചയായും കാണണം എന്ന് പറയുന്നതിന്റെ അഞ്ച് കാരണങ്ങള്‍?

മീശപിരിക്കുന്നതും മുണ്ടുമടക്കി കുത്തുന്നതൊന്നുമല്ല ലോഹം എന്ന് പറഞ്ഞാലും ട്രെയിലറിലും ടീസറിലും പോസ്റ്ററുകളിലുമുള്ള മോഹന്‍ലാലിന്റെ മാസ് ലുക്കാണ് ജനങ്ങളെ ആദ്യം തിയേറ്ററിലേക്ക് ആകര്‍ഷിക്കുന്നത്. വീണ്ടുമൊരു ആക്ഷന്‍ ത്രില്ലറുമായി മോഹന്‍ലാല്‍ എത്തുന്നു. ചിത്രത്തില്‍ രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് ലാല്‍ അവതരിക്കുന്നത്.


ലോഹം തീര്‍ച്ചയായും കാണണം എന്ന് പറയുന്നതിന്റെ അഞ്ച് കാരണങ്ങള്‍?

രഞ്ജിത്ത് - മോഹന്‍ലാല്‍ കൂട്ടുകെട്ട്
രഞ്ജിത്തും മോഹന്‍ലാലും ഒന്നിച്ചപ്പോഴൊക്കെ മലയാളത്തില്‍ എന്തെങ്കിലുമൊക്കെ സംഭവിച്ചിട്ടുണ്ട്. രഞ്ജിത്തിന്റെ തിരക്കഥയിലൊരുങ്ങിയ തമ്പുരാന്‍ സിനിമകളാണ് ഏറെ കുറെ ലാലിനെ സൂപ്പര്‍സ്റ്റാര്‍ പദവിയിലെത്തിച്ചതെന്നും പറയാം. ഈ കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയ സ്പിരിറ്റ് മികച്ച വിജയമായിരുന്നു.


ലോഹം തീര്‍ച്ചയായും കാണണം എന്ന് പറയുന്നതിന്റെ അഞ്ച് കാരണങ്ങള്‍?

അന്നയും റസൂലും എന്ന ചിത്രത്തിലൂടെ തന്നെ അഭിനയത്തിലെ തന്റെ സിദ്ധി അറിയിച്ച നായികയാണ് ആന്‍ഡ്രിയ ജെര്‍മിയ. തെന്നിന്ത്യക്കാരിയായ ഒരു നടിയെ പ്രേക്ഷകര്‍ക്ക് അന്യയായി തോന്നാതിരുന്നതും നടിയുടെ അഭിനയ മികവുകൊണ്ടാണ്. ഗായിക കൂടെയായ ആന്‍ഡ്രിയ ആദ്യമായി മോഹന്‍ലാലിനൊപ്പം നായികയായി എത്തുന്നു എന്നതും ശ്രദ്ധയമാണ്


ലോഹം തീര്‍ച്ചയായും കാണണം എന്ന് പറയുന്നതിന്റെ അഞ്ച് കാരണങ്ങള്‍?

രഞ്ജിത്തും മോഹന്‍ലാലും ആന്‍ഡ്രിയയും ഉള്ളതുകൊണ്ട് മാത്രം തികഞ്ഞില്ല. ശക്തമായ താരനിര ചിത്രത്തിലുണ്ട്. വിജയരാഘവന്‍ സിദ്ദിഖ്, സാദിഖ്, സുരേഷ് കൃഷ്ണ, ഇര്‍ഷാദ്, ശങ്കര്‍ രാമകൃഷ്ണന്‍, അജ്മല്‍ അമീര്‍, സന്തോഷ് കീഴാറ്റൂര്‍, അബു സലീം, ജോജു ജോര്‍ജ്ജ്, കെപിഎസി ലളിത, മൈഥിലി, തെസ്‌നി ഖാന്‍, സൃന്ദ അഷബ്, ഗൗരി നന്ദ തുടങ്ങിയവര്‍ ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു.


ലോഹം തീര്‍ച്ചയായും കാണണം എന്ന് പറയുന്നതിന്റെ അഞ്ച് കാരണങ്ങള്‍?

ഇനി പറയേണ്ടത് ചിത്രം ഈ കാലത്ത് എന്ത് പ്രസക്തി എന്നുള്ളതാണ്. വെറുമൊരു എന്റര്‍ടൈന്‍മെന്റ് ചിത്രമെന്നതിലുപരി ഇന്ന് കേരള സംസ്ഥാനം, അല്ല ഇന്ത്യ തന്നെ നേരിടുന്ന കള്ളക്കടത്തിനെ കുറിച്ചാണ് സിനിമ. നെടുമ്പാശേരി വിമാനത്താവളത്തില്‍ ദിവസേനെ സ്വര്‍ണവേട്ട നടക്കുമ്പോള്‍ എന്തിന്, ആര് എന്നൊക്കെയുള്ള ചോദ്യം സ്വാഭാവികമാണ്. അതിന് പിന്നിലെ ചെറിയ ചില ചുരുളുകളും കഥകളും അറിയാന്‍ സാധാരണക്കാരനെ ചിത്രം സഹായിക്കും


സിനിമയ്ക്കപ്പുറത്ത് ചിത്രത്തിന്റെ മറ്റൊരു കാലിക പ്രസക്തി എന്നത് മോഹന്‍ലാലിനാണ്. ദൃശ്യത്തിന് ശേഷം കാര്യമായ വിജയങ്ങളൊന്നും നേടാന്‍ കഴിയാത്ത ലാലിന്റെ നിലനില്‍പിന്റെ പ്രശ്‌നം കൂടെയാണ് ഈ ചിത്രം വിജയ്പ്പിക്കുക എന്നത്.


English summary
Loham, the Mohanlal starrer action thriller will hit the theatres tomorrow (August 20th). The movie is written and directed by Ranjith. Andrea Jeremiah, the popular actress-singer plays the female lead in the movie. Here are the 5 reasons to watch Loham

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam