കള്ളക്കടത്തിന്റെ കഥയല്ല, കള്ളം കടത്തുന്ന കഥ
കള്ളക്കടത്തിന്റെ കഥയല്ല, കള്ളം കടത്തുന്ന കഥയാണ് എന്ന തലവാചകത്തോടെ ലോഹത്തിന്റെ ഫസ്റ്റ് ലുക്ക് എത്തി.സ്പിരിറ്റിന് ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ലോഹം.
ഫെയ്‌സ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ ആണ് ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടത്. ആന്‍ഡ്രിയയയാണ് മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. ചിത്രത്തില്‍ രാജു എന്ന ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്.

രഞ്ജി പണിക്കര്‍, സിദ്ദിഖ്, അജ്മല്‍ അമീര്‍, വിജയരാഘവന്‍, മുത്തുമണി, അജു വര്‍ഗീസ്, ഇര്‍ഷാദ്, ഹരീഷ് പേരാടി, അബു സലിം,മണിക്കുട്ടന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. പ്രശസ്ത ഛായാഗ്രാഹകന്‍ എസ് കുമാറിന്റെ മകന്‍ കുഞ്ഞുണ്ണി എസ് കുമാറാണ് ക്യാമറ. ശ്രീവല്‍സന്‍ ജെ മേനോനാണ് സംഗീതസംവിധാനം ലോഹം ആഗസ്റ്റ് 20ന് തിയറ്ററുകളിലെത്തും.


Click it and Unblock the Notifications











