»   » ബാഹുബലിയുടെ മുന്നില്‍ ലോഹം ഒന്നുമല്ലെന്ന് രഞ്ജിത്ത്

ബാഹുബലിയുടെ മുന്നില്‍ ലോഹം ഒന്നുമല്ലെന്ന് രഞ്ജിത്ത്

Posted By:
Subscribe to Filmibeat Malayalam

രഞ്ജിത്ത് - മോഹന്‍ലാല്‍ കൂട്ടു കെട്ടില്‍ പിറക്കുന്ന ലോഹം എന്ന ചിത്രത്തില്‍ ഇന്ത്യന്‍ സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ആക്ഷന്‍ രംഗങ്ങളുണ്ടാകുമെന്ന് ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്ന അബു സലീം പറഞ്ഞിരുന്നു. എന്നാല്‍ ബാഹുബലിയുമായി താരതമ്യം ചെയ്യുമ്പോള്‍ ലോഹം ഒന്നുമല്ലെന്ന് സംവിധായകന് രഞ്ജിത്ത് പറഞ്ഞു.

ബാഹുബലിയ്ക്കപ്പുറം ഇനിയൊരു ആക്ഷന്‍ സിനിമയ്ക്ക് ഇന്ത്യയില്‍ സ്‌കോപില്ല. തന്നോടുള്ള സ്‌നേഹക്കൂടുതല്‍ കൊണ്ടാണ് അബു സലീം അങ്ങനെ പറഞ്ഞതെന്നും ബാഹബലി തിയേറ്ററിലെത്തിയതോടെ മലയാള സിനിമയില്‍ ഇത്തരം വാചകമടിയില്‍ പ്രസക്തിയില്ലെന്നും രഞ്ജിത്ത് പറയുന്നു.


ബാഹുബലിയുടെ മുന്നില്‍ ലോഹം ഒന്നുമല്ലെന്ന് രഞ്ജിത്ത്

ബാഹുബലിയ്ക്കപ്പുറം ഇനിയൊരു ആക്ഷന്‍ ചിത്രത്തിന് ഇന്ത്യന്‍ സിനിമയില്‍ സ്‌കോപ്പില്ലെന്നാണ് രഞ്ജിത്ത് പറയുന്നത്.


ബാഹുബലിയുടെ മുന്നില്‍ ലോഹം ഒന്നുമല്ലെന്ന് രഞ്ജിത്ത്

തിരശീലയില്‍ കാണുന്ന ഏറ്റവും വലിയ അത്ഭുതങ്ങള്‍ ബാഹുബലി കാണിച്ചു കഴിഞ്ഞ പശ്ചാത്തലത്തില്‍ ലോഹത്തിലെ ആക്ഷന് യാതൊരു കാര്യവുമില്ലെന്ന് സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞു.


ബാഹുബലിയുടെ മുന്നില്‍ ലോഹം ഒന്നുമല്ലെന്ന് രഞ്ജിത്ത്

രഞ്ജിത്ത് - മോഹന്‍ലാല്‍ കൂട്ടു കെട്ടില്‍ പിറക്കുന്ന ലോഹം എന്ന ചിത്രത്തില്‍ ഇന്ത്യന്‍ സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ആക്ഷന്‍ രംഗങ്ങളുണ്ടാകുമെന്ന് ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്ന അബു സലീം പറഞ്ഞിരുന്നു. അത് തന്നോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ട് അബു പറഞ്ഞതാണെന്നാണ് രഞ്ജിത്തിന്റെ പക്ഷം


ബാഹുബലിയുടെ മുന്നില്‍ ലോഹം ഒന്നുമല്ലെന്ന് രഞ്ജിത്ത്

ലോഹത്തിലെ കഥ നമുക്കിടയില്‍ നിന്നും അടര്‍ത്തി മാറ്റിയതാണെന്ന് രഞ്ജിത്ത് പറയുന്നു. ഐപിഎസ് ഉദ്യോഗസ്ഥനായ പി വിജയന്‍ പറഞ്ഞ ഒരു കഥയില്‍ നിന്നുമാണ് ലോഹത്തിന്റെ ത്രണ്ടുണ്ടായത്. ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥി ഒരു പഴം മോഷ്ടിക്കുകയും അവന്റെ കഷ്ടകാലത്തിന് അത് പിടിയ്ക്കപ്പെടുകയും സമൂഹം അവനെ കള്ളനെന്ന് മുദ്രകുത്തുകയും ചെയ്യുന്നു. അതിന് ശേഷം അവന്‍ നാടുവിട്ടു. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കുപ്രസിദ്ധകള്ളനായി അവനെ വിജയന്‍ പിടികൂടുന്നു. ഇതാണ് ത്രണ്ട്.


ബാഹുബലിയുടെ മുന്നില്‍ ലോഹം ഒന്നുമല്ലെന്ന് രഞ്ജിത്ത്

മോഹന്‍ലാലിന്റെ മീശ പിരിക്കലല്ല ലോഹത്തിന്റെ ഹൈലൈറ്റെന്നും രഞ്ജിത്ത് പറഞ്ഞു. ഇത്തരം പൈങ്കിളിത്തരങ്ങള്‍ പറഞ്ഞ് സിനിമയെ താറടിക്കരുത്. മോഹന്‍ലാലും താനും ചേരുമ്പോള്‍ സംഭവിക്കേണ്ട ചില കാര്യങ്ങള്‍ സംഭവിയ്ക്കും. അത് ലോഹത്തില്‍ പ്രതീക്ഷിക്കാ എന്നുമാത്രം


ബാഹുബലിയുടെ മുന്നില്‍ ലോഹം ഒന്നുമല്ലെന്ന് രഞ്ജിത്ത്

ലോഹം ഓണം കൊണ്ടുപോകുമെന്ന അവകാശവാദവും രഞ്ജിത്തിനില്ല. സിനിമയുടെ ഭാവി പ്രവചനാതീതമാണെന്നും എന്നിരുന്നാലും വിജയം ആഗ്രഹിക്കുന്നു എന്നും രഞ്ജിത്ത് പറഞ്ഞു.


English summary
Loham is nothing in front of Baahubali says Ranjith

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam