ലോഹം എത്തും ഓണത്തിന്‌

By Nirmal Balakrishnan

മോഹന്‍ലാലും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്ന ലോഹം റംസാനു തിയറ്ററിലെത്തില്ല. ഈ കൂട്ടുകെട്ടിലെ മാജിക് കാണാന്‍ ഓണം വരെ കാത്തിരിക്കേണ്ടി വരും. ആശിര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ലോഹം രഞ്ജിത്ത് വീണ്ടുമൊരു ആക്ഷന്‍ ചിത്രവുമായി എത്തുകയാണ്. ആന്‍ഡ്രിയ ആദ്യമായി മോഹന്‍ലാലിന്റെ നായികയാകുന്ന ചിത്രത്തില്‍ സിദ്ദീഖ്, ജോജു ജോര്‍ജ്, കൃഷ്ണ, മോഹന്‍ജോസ്, രണ്‍ജി പണിക്കര്‍, എന്നിവര്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. യുവനടന്‍ അജ്മല്‍ മാടമ്പിക്കു ശേഷം ലാലിനൊപ്പം അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

ചെറിയൊരു ഇടവേളയ്ക്കു ശേഷം രഞ്ജിത്ത് ഒരുക്കുന്ന ആക്ഷന്‍ ചിത്രമാണ് ലോഹം. തിരക്കഥ, ഇന്ത്യന്‍ റുപ്പി, സ്പിരിട്ട്, പ്രാഞ്ചിയേട്ടന്‍, ഞാന്‍ എന്നീ ചിത്രങ്ങളിലൊന്നും ആക്ഷന്‍ ഇല്ലായിരുന്നു. അതുകൊണ്ടു തന്നെ രഞ്ജിത്തൊരുക്കുന്ന ആക്ഷന്‍ ചിത്രത്തില്‍ പ്രേക്ഷകര്‍ക്കു വലിയ പ്രതീക്ഷയുണ്ട്.

loham

നമ്മുടെ നിത്യജീവിതത്തില്‍ നടക്കുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ലോഹത്തില്‍ വിഷയമാകുന്നുണ്ട്. പ്രധാനമായും സ്വര്‍ണക്കടത്താണു വിഷയം. ഒരു ദിവസത്തില്‍ നടക്കുന്ന സംഭവങ്ങളാണ് രഞ്ജിത്ത് ലോഹത്തിലൂടെ പറയുന്നത്. എങ്കിലും ഫ്ളാഷ് ബാക്കില്‍ കുറേ കാര്യങ്ങള്‍ പറയുന്നുണ്ട്. മുംബൈയില്‍ നിന്നെത്തുന്ന ജയന്തിയെയാണ് ആന്‍ഡ്രിയ അവതരിപ്പിക്കുന്നത്. കൊച്ചിയിലെ യാത്രയ്ക്ക് ജയന്തി രാജുവിന്റെ കാറില്‍ കയറുന്നു. ഒടുവില്‍ രാജുവിന്റെയും ജയന്തിയുടെയും ലക്ഷ്യം ഒന്നായി മാറുന്നു. മോഹന്‍ലാല്‍ ആണ് രാജുവിനെ അവതരിപ്പിക്കുന്നത്.

രാവണപ്രഭുവിനു ശേഷം മോഹന്‍ലാലും രഞ്ജിത്തുമൊരുക്കുന്ന ത്രില്ലര്‍ കാണാന്‍ ഏതായാലും ഓണം വരെ കാത്തിരിക്കാം. ഇതിനു പിന്നാലെ ഒക്ടോബര്‍ ആകുമ്പോള്‍ പത്മകുമാറിന്റെ കനല്‍ തിയറ്ററിലെത്തും. അതും ആക്ഷന്‍ ചിത്രം തന്നെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X