ലോഹം ആഗസ്റ്റ് 20ന് തിയറ്ററുകളില്‍ എത്തും
മോഹന്‍ലാല്‍ രഞ്ജിത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ലോഹം ആഗസ്റ്റ് 20ന് തിയറ്ററുകളിലെത്തും. സ്പിരിറ്റിന് ശേഷം മോഹന്‍ലാലും രഞ്ജിതും ഒന്നിക്കുന്ന ഈ ചിത്രം കൂടിയാണ് ലോഹം. ചിത്രം ഒരു ആക്ഷന്‍ ത്രില്ലറാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍
ആന്‍ഡ്രിയ ആണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. രാജു എന്ന ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ജയന്തിയായി ആന്‍ഡ്രിയ എത്തുന്നു. ഏറെ കൗതുകകരവും ഉദ്വേഗജനകവുമായ നിരവധി മുഹൂര്‍ത്തങ്ങളിലൂടെയാണ് ചിത്രം കടന്നു പോവുന്നത്.

രഞ്ജി പണിക്കര്‍, സിദ്ദിഖ്, അജ്മല്‍ അമീര്‍, വിജയരാഘവന്‍, മുത്തുമണി, അജു വര്‍ഗീസ്, ഇര്‍ഷാദ്, ഹരീഷ് പേരാടി, അബു സലിം,മണിക്കുട്ടന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
ലോഹത്തിന്റെ സഹസംവിധായിക നടി മൈഥിലിയാണ്. ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലും മൈഥിലി എത്തുന്നുണ്ട്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്


Click it and Unblock the Notifications