For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൂപ്പർ സ്റ്റാറുകൾ കരയാത്തത്!! ലോഹിക്ക് മുകളിൽ മലയാള സിനിമ വളർന്നിട്ടില്ല എന്നതുകൊണ്ടാണ്

  |

  എന്നെ പലർക്കും താൽപ്പര്യമില്ല. ഞാൻ മരിക്കുമ്പോൾ മാത്രമെ നിങ്ങളിൽ പലർക്കും പ്രിയപെട്ടവനാകു'.ലോഹിതദാസ് പറഞ്ഞവസാനിപ്പിച്ചു.
  അദ്ദേഹത്തിന്റെ ഈ വാക്കുകൾ മാത്രം മതി സിനിമാലോകത്ത് നേരിടേണ്ടി വന്ന വെല്ലുവിളികൾ എത്രമാത്രം എന്ന് അറിയാൻ.മലയാള സിനിമയ്ക്ക് സ്വാഭാവികത നൽകിയ ഇതിഹാസമാണ് ലോഹിതദാസ്. അമാനുഷികരായ തന്റെ കാലത്തെ കഥാപാത്രങ്ങളെ അദ്ദേഹം ആവോളം വെല്ലുവിച്ചു. ഏച്ചുകെട്ടലുകളില്ലാത്ത പച്ച മനുഷ്യന്റെ ഗന്ധം തീയേറ്ററിൽ എത്തിക്കുന്നതിൽ ഏറെ വിജയിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.

  ഒരു ജീവിതം പറയാൻ 30 സെക്കന്റ് മതി!! പ്രേക്ഷകരെ ഞെട്ടിപ്പിച്ച് ദേവിക.. ഹ്രസ്വചിത്രം വൈറൽ

  അന്നേവരെ അമാനുഷിക നായകന്മാരെ കണ്ട പ്രേക്ഷകർക്ക് നവ്യാനുഭവമായി അത്. തന്റെ സിനിമകളിൽ എല്ലാം അദ്ദേഹം സ്വന്തം ജീവിത അനുഭവങ്ങളെ കൂടി പ്രതിഫലിപ്പിച്ചിരുന്നു.അത്രത്തോളം സിമിയോട് ഒട്ടി സിനിമയായി തീർന്ന മനുഷ്യനാണ് ലോഹി. എം.ടി.യും പത്മരാജനും ജോണ്‍പോളും തിരക്കഥാരംഗത്ത് അധികായരായി നിൽക്കുന്ന കാലത്താണ് ലോഹി റോൾ ചെയ്ത് തുടങ്ങുന്നത്. അത് പിന്നീട് 20 വർഷം സിനിമയെ അക്ഷരാർത്ഥത്തിൽ ത്രസിപ്പിച്ചു.12 വർഷം മാത്രമാണ് തിരക്കഥ എഴുതിയത് എങ്കിലും അതിന് ശേഷം അത്തരമൊരു തിരക്കഥ മലയാള സിനിമക്ക് കിട്ടിയിട്ടില്ല.

   മമ്മൂട്ടിയുടെ തനിയാവർത്തനം

  മമ്മൂട്ടിയുടെ തനിയാവർത്തനം

  പൈങ്കിളി സിനിമകളിൽ അഭിനയിച്ച് വലിയതോതിൽ പ്രതിസന്ധി നേരിടുന്ന സമയത്താണ് മമ്മുട്ടി ലോഹിതദാസിന്റെ ആദ്യസിനിമയായ 'തനിയവര്‍ത്തനം' ചെയ്യുന്നത്. മമ്മൂട്ടി എന്ന നടന്റെ മികച്ച അഭിനയ മുഹൂർത്തങ്ങൾക്കൊപ്പം മലയാളിക്ക് കിട്ടിയത് അസാധ്യ സിനിമ മേക്കറെ കൂടിയായിരുന്നു.ജീവിത മുഹൂർത്തങ്ങളെ പ്രേക്ഷകർക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവതരിപ്പിച്ച പരിചയ സമ്പത്തുമായാണ് അദ്ദേഹം സിനിമയിലേക്ക് വരുന്നത്.അത് കൊണ്ട് തന്നെ ആകണം അദ്ദേഹത്തിന്റെ സിനിമകൾ ജീവിത യാഥാർഥ്യങ്ങൾക്ക് ഒപ്പം നിന്നത്.

  ലോഹിയുടെ നായകന്മാർ

  ലോഹിയുടെ നായകന്മാർ

  അനായാസമായി ജീവിതവിജയം നേടിയവരായിരുന്നില്ല ലോഹിയുടെ പുരുഷന്മാര്‍. തനിയാവര്‍ത്തനത്തിലെ ബാലന്‍മാഷ്, അമരത്തിലെ അച്ചൂട്ടി, കിരീടത്തിലെ സേതുമാധവന്‍, ഭൂതകണ്ണാടിയിലെ വിദ്യാധരന്‍, സല്ലാപത്തിലെ ജൂനിയര്‍ യേശുദാസ് തുടങ്ങിയ കഥാപാത്രങ്ങളൊക്കെ വിധിയുടെ ക്രൂരമായ തമാശകളാണ്.ഇവരെ പലപ്പോഴായി ജീവിത വഴിയിൽ നമ്മൾ കണ്ട് മുട്ടിയിട്ടുമുണ്ട്. ചിലപ്പോൾ നമ്മളും അവരും തമ്മിൽ ആഴത്തിൽ ഒന്നായും നിന്നിരുന്നു.

   കരയുന്ന നായകൻ

  കരയുന്ന നായകൻ

  ലോഹിയാണ് കരയുന്ന നായകന്മാരെ മലയാളത്തിന് നൽകിയത്.അതൊരു പുതിയ കാഴ്ചയായിരുന്നു. മൃഗയയിലെ വാറുണ്ണി,വാത്സല്യത്തിലെ മേലേടത്ത് രാഘവന്‍ നായര്‍,ദശരഥത്തിലെ രാജീവ്മേനോന്‍, കിരീടത്തിലെ സേതുമാധവന്‍, ഹിസ് ഹൈനസ്സ് അബ്ദുള്ളയിലെ അബ്ദുള്ള..തുടങ്ങി എണ്ണമറ്റ മലയാള സിനിമകൾക്ക് പകരം വക്കാൻ ഇന്ന് മറ്റൊന്നില്ല.മലയാളികളുടെ പ്രിയപ്പെട്ട താര രാജാക്കന്മാർക്ക് ഊടും പാവും നൽകിയതും ലോഹി സിനിമകൾ ആണ്.ലോഹിയുടെ കഥകൾക്ക് വേണ്ടി സിനിമാലോകം കാലങ്ങളോളം കാത്ത് നിന്നിരുന്നു.

  ഗ്രാമീണ പശ്ചാത്തലം

  ഗ്രാമീണ പശ്ചാത്തലം

  സല്ലാപത്തിലും വാത്സല്യത്തിലും തൂവല്‍ക്കൊട്ടാരത്തിലുമെല്ലാം ഗ്രാമീണ സൗന്ദര്യം തനിമ ചോരാതെ അദ്ദേഹം പകർത്തി.വള്ളുവനാടിന്റെ ഗ്രാമീണജീവിതമായി അത്രമാത്രം ഇഴയടുപ്പമുണ്ട് അദ്ദേഹത്തിന്.ഓരോ മനുഷ്യനേനയും സൂക്ഷ്മമായി നിരീക്ഷിച്ചാണ് കഥകളിലേക്ക് എത്തിച്ചിരുന്നത് എന്നത് കൊണ്ടാകണം കഥാപാത്രങ്ങൾ നമ്മളിൽ നിന്ന് അന്യമല്ലാതെ ഇപ്പോഴും നില്കുന്നത്. എന്നാൽ ഇടക്കാലത്തായി നടത്തിയ പരീക്ഷണങ്ങൾ ഒന്നും ഫലം കണ്ടില്ല.അതിലൊന്ന് കസ്തൂരിമാൻ തമിഴിൽ എടുത്തതാണ്.തുടർന്ന് വലിയ സാമ്പത്തിക ബാധ്യതയിലേക്ക് കൂപ്പുകുത്തി.ദുരന്ത കഥാപാത്രങ്ങളുടെ ജീവിക്കുന്ന രക്തസാക്ഷിയായി.ഒടുവിൽ പകരം വക്കാൻ മറ്റൊന്നില്ലാതെ കഥാകാരൻ ഫ്രെയിമിന് പുറത്തേക്ക് എങ്ങോട്ടെന്നില്ലാതെ നടന്നകന്നു...

  English summary
  lohithadas 10 death anniversary
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X