»   »  ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള; ഏത് വേണം ആദ്യം എന്ന ചോദ്യത്തിന് മോഹന്‍ലാലിന്റെ മറുപടി

ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള; ഏത് വേണം ആദ്യം എന്ന ചോദ്യത്തിന് മോഹന്‍ലാലിന്റെ മറുപടി

Posted By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ ഒഴിച്ചു നിര്‍ത്താന്‍ കഴിയാത്ത രണ്ട് ക്ലാസിക് ചിത്രങ്ങളാണ് മോഹന്‍ലാല്‍ നായകനായി എത്തിയ ദശരഥവും ഹിസ് ഹൈനസ് അബ്ദുള്ളയും. ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രങ്ങളാണ് രണ്ടും.

ഞെട്ടാന്‍ റെഡിയാണെങ്കില്‍ കേട്ടോളൂ... മോഹന്‍ലാലും ജാക്കിച്ചാനും ഒന്നിയ്ക്കുന്നു, നായര്‍ സാന്‍ ഉടന്‍!

1989 ലാണ് ദശരഥം റിലീസായത്. അത് കഴിഞ്ഞ് ഏയ് ഓട്ടോ, അക്കരെ അക്കരെ അക്കരെ, നമ്പര്‍ 20 മദ്രാസ് മെയില്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് ഹിസ് ഹൈനസ് അബ്ദുള്ള റിലീസാകുന്നത്. എന്നാല്‍ ദശരഥത്തിന്റെയും ഹിസ് ഹൈനസ് അബ്ദുള്ളയുടെയും കഥ ലാല്‍ കേട്ടത് ഒരുമിച്ചായിരുന്നു.

ലോഹിതദാസ്- സിബി കൂട്ടുകെട്ട്

എണ്‍പതുകളുടെ അവസാനം, തൊണ്ണൂറുകളുടെ തുടക്കം- സിബി മലയില്‍ ലോഹിത ദാസ് കൂട്ടുകെട്ട് വിജയ ചിത്രങ്ങള്‍ക്ക് വേണ്ടി മാത്രം ഒന്നിച്ചിരുന്ന കാലമായിരുന്നു അത്. മോഹന്‍ലാലും ഒന്നിനു പിറകെ ഒന്നായി വമ്പന്‍ വിജയങ്ങള്‍ നേടുന്നു.

ഏത് വേണം ആദ്യം

രണ്ട് സിനിമകളുടെയും കഥ പറഞ്ഞ ശേഷം ലോഹിതദാസ് മോഹന്‍ലാലിനോട് ചോദിച്ചു, ഏത് വേണം ആദ്യം. രണ്ടും ഒന്നിനൊന്ന് മികച്ച ചിത്രം. ഏത് വേണം എന്ന ആശയക്കുഴപ്പത്തിലായി ലാലും സിബി മലയിലും. രണ്ട് ത്രഡും മോഹന്‍ലാലിനും സിബി മലയിലിനും വളരെ ഇഷ്ടപ്പെട്ടിരുന്നു.

മോഹന്‍ലാല്‍ പറഞ്ഞത്

ഒടുവില്‍ ആ ആശയക്കുഴപ്പത്തിന് മോഹന്‍ലാല്‍ തന്നെ പരിഹാരം കണ്ടെത്തി. കൂട്ടത്തില്‍ സിംപിള്‍ എന്ന തോന്നിയ ത്രണ്ട് ആദ്യം പൂര്‍ത്തിയാക്കാം എന്ന് ലാല്‍ പറഞ്ഞു. അങ്ങനെയാണ് ഹിസ് ഹൈനസ് അബ്ദുള്ളയ്ക്ക് മുന്‍പ് ദശരഥം റിലീസായത്.

രണ്ടും വന്‍ വിജയം

രണ്ട് ചിത്രങ്ങളും വന്‍വിജയം നേടി. മോഹന്‍ലാലിന്റെ അഭിനയ മികവ് തന്നെയാണ് രണ്ടിന്റെയും ഹൈലൈറ്റ്. നെടുമുടി വേണുവിന് മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതും, എംജി ശ്രീകുമാറിന് മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചത് ഹിസ് ഹൈനസ് അബ്ദുള്ളയിലൂടെയാണ്.

English summary
Lohithadas' That Question Confuses Mohanlal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam