Just In
- 8 hrs ago
ഈ മാലാഖ വന്നതോടെയാണ് ജീവിതം കൂടുതല്‍ സുന്ദരമായത്, അന്നമോള്‍ക്ക് ആശംസയുമായി മിയ
- 8 hrs ago
ഭാര്യയെയും മകളെയും ചേര്‍ത്ത് പിടിച്ച് ദുല്‍ഖര്‍ സല്മാന്; താരകുടുംബത്തിന്റെ ചിത്രം വൈറലാവുന്നു
- 9 hrs ago
പ്രസവത്തിനായി പോവുന്ന ദിവസവും യോഗ ചെയ്തിരുന്നുവെന്ന് ശിവദ, ഏറെ സന്തോഷിച്ച നിമിഷമാണ്
- 9 hrs ago
പ്രസവ വേദന അനുഭവിച്ചവര്‍ക്ക് ഇതൊക്കെ ഒരു വേദനയാണോ? മഞ്ജുവിന്റെ ടാറ്റു വീഡിയോയ്ക്ക് താഴെ ആരാധകര്‍
Don't Miss!
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- News
ഉപമുഖ്യമന്ത്രി പദം ലീഗ് ആവശ്യപ്പെടുമോ? മുനീറിന്റെ മറുപടി ഇങ്ങനെ, കോണ്‍ഗ്രസിനെ ദുര്‍ബലമാക്കില്ല!!
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- Finance
കൊച്ചിയിൽ ഒരുങ്ങുന്നു 1200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി
- Automobiles
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഈ തിരഞ്ഞെടുപ്പും സിനിമാ താരങ്ങളും
തിരഞ്ഞെടപ്പ തിയ്യതി അറിഞ്ഞതോടെ എല്ലാ രാഷ്ട്രീയ കക്ഷികളും തിരക്കിട്ട് സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചു. ഈ ലോകസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഒരു പ്രത്യേകതയുണ്ട്. സിനമാ മേഖലയെയും ബന്ധപ്പെടുത്തിക്കൊണ്ടാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയത്.
രാഷ്ട്രീയം മാത്രം പോര സിനിമയും വേണമെന്ന തിരിച്ചറിവ് രാഷ്ട്രീയക്കാര്‍ക്കും സിനിമ മാത്രം പോര രാഷ്ട്രീയവും വേണമെന്ന തോന്നല്‍ സിനിമാകാര്‍ക്കും വന്നതുകൊണ്ടാണോ എന്തോ തിരഞ്ഞെടുപ്പടുത്തപ്പോള്‍ പല മുന്‍ നിര സിനിമാ താരങ്ങളുടെയും പേര് സ്ഥാനാര്‍ത്ഥി പരിഗണനപ്പട്ടികയില്‍ കണ്ടു. ഈ ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പറഞ്ഞു കേട്ടതും മത്സരിക്കുന്നതുമായ സിനിമാ താരങ്ങളെ ഒന്നു കാണൂ.

ഈ തിരഞ്ഞെടുപ്പും സിനിമാ താരങ്ങളും
കോണ്‍ഗ്രസിന്റെ കൊല്ലം മണ്ഡലത്തില്‍ ജഗദീഷ് സ്ഥാനാര്‍ത്ഥിയായേക്കും എന്ന സൂചന ഇപ്പോഴും സജീവമാണ്. രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന് ജഗദീഷ് തന്നെയാണ് വെളിപ്പെടുത്തിയത്.

ഈ തിരഞ്ഞെടുപ്പും സിനിമാ താരങ്ങളും
ഇടതു മുന്നണിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഇന്നസെന്റ് ചാലക്കുടിയില്‍ മത്സരിക്കുന്നു എന്ന കാര്യം തീരുമാനമായതാണ്. സിനിമാ ജീവിതം തുടങ്ങുന്നതിന് മുമ്പേ ഒരു രാഷ്ട്രീയക്കാരനായ ഇന്നസെന്റ് ഇപ്പോള്‍ മത്സരിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് സിനിമ മേഖലയില്‍ നിന്നും മറ്റും ഉയര്‍ന്നുവരുന്നത്

ഈ തിരഞ്ഞെടുപ്പും സിനിമാ താരങ്ങളും
പിരിഞ്ഞ ലോക്സഭയില്‍ അവസാനഘട്ടത്തിലാണ് രമ്യ എത്തിയതെങ്കിലും വളരെ പെട്ടന്ന് എല്ലാവരുടെയും കണ്ണിലുള്ളിയായി താരം. ഏറ്റവും പ്രായം കുറഞ്ഞ എംപി, സുന്ദരി, കന്നട സിനിമകളില്‍ തിളങ്ങിയ ഗ്ലാമര്‍. രമ്യയുമുണ്ട് ഇത്തവണ കോംണ്ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാന്‍

ഈ തിരഞ്ഞെടുപ്പും സിനിമാ താരങ്ങളും
കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ അതില്‍ പ്രമുഖ ഭോജ്പൂരി നടന് രവി കിഷനുമുണ്ട്

ഈ തിരഞ്ഞെടുപ്പും സിനിമാ താരങ്ങളും
ബോളിവുഡ് സുന്ദരി മഹിമ ചൗന്ദരി മത്സരിക്കുന്നത് ബിജെപി ടിക്കറ്റിലാണ്. രോഹ്തക് മണ്ഡലത്തില്‍ നിന്നാണ് മഹിമ മത്സരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിപേന്ദര്‍ ഹൂഡയാകും ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

ഈ തിരഞ്ഞെടുപ്പും സിനിമാ താരങ്ങളും
തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഏറെ പറഞ്ഞു കേട്ട പേരാണ് സുരേഷ് ഗോപി. പക്ഷെ സ്ഥാനാര്‍ത്ഥിയായല്ല. ഒരു പക്ഷെ സുരേഷ് മോദിയ്ക്കും ബിജെപിയ്ക്കും വേണ്ടി പ്രചാരണത്തിന് ഇറങ്ങാനും മതി. പക്ഷെ ഇതുവരെ സ്ഥാനാര്‍ത്ഥി പട്ടികയിലൊന്നും സുരേഷ് ഗോപിയുടെ പേര് വീണിട്ടില്ല.

ഈ തിരഞ്ഞെടുപ്പും സിനിമാ താരങ്ങളും
കൊല്ലത്ത് സി പി എം ടിക്കറ്റില്‍ മമ്മൂട്ടി മത്സരിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മമ്മൂട്ടി രാഷ്ട്രീയത്തിലേക്ക് കടക്കുന്നു എന്ന വാര്‍ത്തകള്‍ വളരെ നേരത്തെ തന്നെ വന്നുതുടങ്ങിയതുകൊണ്ട് ഇ റിപ്പോര്‍ട്ട് പെട്ടന്ന് പടര്‍ന്ന് പിടിച്ചു. എന്നാല്‍ താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് അദ്ദേഹം തന്നെ പിന്നീട് വ്യക്തമാക്കി

ഈ തിരഞ്ഞെടുപ്പും സിനിമാ താരങ്ങളും
റിമ കല്ലിങ്കലും ഇടത് മുന്നണിയുടെ ടിക്കറ്റില്‍ മത്സരിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. റിമയ്ക്കും ഭര്‍ത്താവ് ആഷിഖ് അബുവിനും ഇടത് പ്രസ്താനത്തോട് അല്പം താത്പര്യമുള്ളതുകാരണം ഈ റിപ്പോര്‍ട്ടിനും അടിസ്ഥാനമുണ്ടായിരുന്നു

ഈ തിരഞ്ഞെടുപ്പും സിനിമാ താരങ്ങളും
ഇടത് മുന്നണിയ്ക്ക് വേണ്ടി മത്സരിക്കുന്ന സിനിമാ താരങ്ങളുടെ പട്ടികയില്‍ മുകേഷും ഉണ്ടായിരുന്നു. എന്നാല്‍ ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ വരട്ടെ നോക്കാം എന്നായിരുന്നു മുകേഷിന്റെ പ്രതികരണം.

ഈ തിരഞ്ഞെടുപ്പും സിനിമാ താരങ്ങളും
സ്വന്തം ചെലിവില്‍ കല്ലിട്ട് റോഡിലെ കുഴികള്‍ അടച്ച ജയസൂര്യ രാഷ്ട്രീയത്തിലേക്ക് തിരിയുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത് പെട്ടന്നാണ്. എന്നാല്‍ താരം തന്നെ വാര്‍ത്ത നിഷേധിച്ചു. തനിക്ക് രാഷ്ട്രീയത്തിലേക്ക് വരാന്‍ താത്പര്യമില്ല.