»   » താളവട്ടം കണ്ട് മോഹന്‍ലാലിന്റെ കടുത്ത ആരാധകനായി, മകന് അതിലും വലിയ ആരാധന,ലോകനാഥ് ബെഹ്‌റ വെളിപ്പെടുത്തി

താളവട്ടം കണ്ട് മോഹന്‍ലാലിന്റെ കടുത്ത ആരാധകനായി, മകന് അതിലും വലിയ ആരാധന,ലോകനാഥ് ബെഹ്‌റ വെളിപ്പെടുത്തി

Posted By: Sanviya
Subscribe to Filmibeat Malayalam

മോഹന്‍ലാലിനോടുള്ള ആരാധനയെ കുറിച്ച് സിനിമാ ലോകത്തുള്ള പലരും വെളിപ്പെടുത്തിയിട്ടുണ്ട്. ലാലിനൊപ്പം അഭിനയിച്ചവരാണെങ്കില്‍ പറയുകയും വേണ്ട. അവര്‍ക്ക് പറഞ്ഞാല്‍ തീരില്ല. അടുക്കും തോറും ലാലിനോടുള്ള ഇഷ്ടവും കൂടുമെന്നാണ് കൂടെ അഭിനയിച്ച സിനിമാ താരങ്ങള്‍ തന്നെ പറയുന്നത്.

സെറ്റിലെ ലാലിന്റെ പെരുമാറ്റവും സ്‌നേഹവുമെല്ലാം പലരും പറയാറുണ്ട്. നടന്‍ അനൂപ് മേനോന്‍ ലാലിനൊപ്പം ഓരോ ചിത്രത്തില്‍ അഭിനയിക്കുമ്പോഴുള്ള പുതിയ അനുഭവങ്ങളെ കുറിച്ച് പറയാറുണ്ട്. ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച് തന്നെയാണ് അനൂപ് മേനോന്‍ മോഹന്‍ലാലിനെ കുറിച്ച് മനസ് തുറക്കാറുള്ളത്.

ലാലിന്റെ തകര്‍പ്പന്‍ അഭിനയത്തില്‍ കണ്ണു മിഴിച്ചതിനെ കുറിച്ചും നടന്മാര്‍ പറയാറുണ്ട്. അഭിനയ മികവും മറ്റുള്ളവരോടുള്ള പെരുമാറ്റ രീതികളുമെല്ലാമാണ് ലാലിനെ മറ്റ് നടന്മാരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്.

ഇഷ്ട നടനെ കുറിച്ച് വെളിപ്പെടുത്തി ബെഹ്‌റെ

അടുത്തിടെ ലാലിനോടുള്ള കടുത്ത ആരാധനയെ കുറിച്ച് സംസ്ഥാന പോലീസ് ലോക്‌നാഥ് ബെഹ്‌റെ തന്റെ ഇഷ്ട നടനായ മോഹന്‍ലാലിനെ കുറിച്ച് തുറന്ന് പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച നടനാണ് ലാല്‍ എന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ സംസാരിക്കവെ

മോഹന്‍ലാല്‍ അംബസിഡറായ സംസ്ഥാന ഗവണ്‍മെന്റിന്റെ റോഡ് സുരക്ഷാ പദ്ധതിയായ ശുഭയാത്രയുടെ കര്‍മ്മ പരിപാടികളില്‍ ഒന്നായ സോഫ്ടിന്റെ ഉദ്ഘാടന വേദയില്‍ സംസാരിക്കവെയാണ് ലോക്‌നാഥ് തന്റെ ഇഷ്ട നടനെ കുറിച്ച് തുറന്ന് പറഞ്ഞത്.

കടുത്ത ആരാധകന്‍

ലാലിന്റെ കടുത്ത ആരാധകനാണെന്നും അദ്ദേഹം പറഞ്ഞു. എഎസ്പി ട്രെയിനിയായി 1978ലാണ് ഞാനാദ്യമായി കേരളത്തില്‍ എത്തുന്നത്. അന്ന് ഇവിടെ വെച്ച് ഞാന്‍ ആദ്യമായി കാണുന്ന ചിത്രമായിരുന്നു താളവട്ടം.

അന്ന് മുതല്‍ തുടങ്ങിയത്

താളവട്ടം കണ്ടപ്പോള്‍ തുടങ്ങിയതാണ് ലാലിനോടുള്ള ഈ ആരാധന. അന്നും ഇന്നും ആരാധന തന്നെയാണ്. അടുത്തിടെ പുറത്തിറങ്ങിയ ലാല്‍ ചിത്രം പുലിമുരുകന്‍ കണ്ടു. എന്നേക്കാളും അത് ഇഷ്ടപ്പെട്ടത് എന്റെ മകനാണ്. ബെഹ്‌റെ പറഞ്ഞു.

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍

ജിബു ജേക്കബ് സംവിധാനം ചെയ്ത മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രമാണ് ഇപ്പോള്‍ തിയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം. ജനുവരി 19ന് തിയേറ്ററില്‍ എത്തിയ ചിത്രത്തിന് ഏറ്റവും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

English summary
Lokanath Behera about Mohanlal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam