കൈദി,ദളപതി 64ന് ശേഷം സൂര്യ ചിത്രവുമായി ലോകേഷ് കനകരാജ്! വമ്പന്‍ ചിത്രങ്ങളുമായി സംവിധായകന്‍
ദളപതി വിജയുടെ ബിഗിലിനൊപ്പം തിയ്യേറ്ററുകളിലേക്ക് എത്തിയ കാര്‍ത്തി ചിത്രമാണ് കൈദി. ദീപാവലി റിലീസായി എത്തിയ രണ്ട് സിനിമകളും മികച്ച പ്രതികരണങ്ങളോടെയാണ് തിയ്യേറ്ററുകളില്‍ മുന്നേറുന്നത്. മാനഗരം എന്ന ചിത്രത്തിലൂടെ തമിഴില്‍ ശ്രദ്ധേയനായ ലോകേഷ് കനകരാജാണ് കൈദി സംവിധാനം ചെയ്തിരുന്നത്. മാനഗരത്തിന് പിന്നാലെ കൈദിയും വിജയമായതോടെ തമിഴിലെ മുന്‍നിര സംവിധായകരില്‍ ഒരാളായി മാറിയിരിക്കുകയാണ് ലോകേഷ്. വിജയ് നായകനാവുന്ന ദളപതി 64 ആണ് സംവിധായകന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ സിനിമ.

അതേസമയം വിജയ് ചിത്രത്തിന് പിന്നാലെ ലോകേഷ് കനകരാജിന്റെ പുതിയൊരു ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ കൂടി സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ദളപതി 64ന് ശേഷം നടിപ്പിന്‍ നായകന്‍ സൂര്യയെ നായകനാക്കിയുളള സിനിമയാകും സംവിധായകന്‍ അണിയിച്ചൊരുക്കുക. സൂര്യ ചിത്രം ഒരു സൂപ്പര്‍ ഹീറോ ആശയം പശ്ചാത്തലമാക്കിയുളള സിനിമയാവും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍.
നിലവില്‍ സുധി കൊങ്കാര സംവിധാനം ചെയ്യുന്ന സുരരൈ പോട്രു ആണ് സൂര്യയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. ലോകേഷ് കനകരാജിന്റെ ദളപതി 64 ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഗ്യാങ്ങ്‌സ്റ്റര്‍ ത്രില്ലറായിട്ടാണ് സിനിമ അണിയറയില്‍ ഒരുങ്ങുന്നതെന്ന് അറിയുന്നു. വിജയ് സേതുപതി നെഗറ്റീവ് റോളില്‍ എത്തുന്ന സിനിമയില്‍ ആന്റണി വര്‍ഗീസ്, മാളവിക മോഹനന്‍, ശാന്തനു തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.


Click it and Unblock the Notifications