വിനീതിന്റെ ഹൃദയത്തിന്റെ സെറ്റില്‍ ലോകേഷ് കനകരാജ്! മാസ്റ്ററിന് ആശംസകള്‍ നേര്‍ന്ന് നടന്‍
വിനീത് ശ്രീനിവാസന്‍-പ്രണവ് മോഹന്‍ലാല്‍ ചിത്രം ഹൃദയം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന സിനിമയില്‍ കല്യാണി പ്രിയദര്‍ശനാണ് നായിക. വിനീത് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദര്‍ശന രാജേന്ദ്രനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഹൃദയത്തിന്റെ സെറ്റില്‍ തമിഴ് സംവിധായകന്‍ ലോകേഷ് കനകരാജ് സര്‍പ്രൈസ് വിസിറ്റ് നടത്തിയിരുന്നു. വിനീത് ശ്രീനിവാസനാണ് ലോകേഷിനൊപ്പമുളള സെല്‍ഫി പങ്കുവെച്ച് ഇക്കാര്യം അറിയിച്ചത്.

ലോകേഷിന്റെ സംവിധാനത്തിലാണ് ദളപതി വിജയുടെ എറ്റവും പുതിയ ചിത്രം മാസ്റ്റര്‍ ഒരുങ്ങുന്നത്. മാസ്റ്ററിന് പുറമെ തമിഴില്‍ മാനഗരം, കൈദി തുടങ്ങിയ സിനിമകളിലൂടെയും ശ്രദ്ധേയനാണ് സംവിധായകന്‍. ലോകേഷിനൊപ്പമുളള ചിത്രം പങ്കുവെച്ച വിനീത്, മാസ്റ്ററിനായി കാത്തിരിക്കുകയാണെന്നും എല്ലാ വിധ ആശംസകളുമെന്നും കുറിച്ചു.
എപ്രിലിലാണ് വിജയുടെ മാസ്റ്റര്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ദളപതിക്കൊപ്പം മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അതേസമയം വിനീതിന്റെ ഹൃദയം അടുത്തിടെയാണ് ഷൂട്ടിംഗ് ആരംഭിച്ചത്. പ്രണവിനും കല്യാണിക്കുമൊപ്പം അജു വര്‍ഗീസ്, വിജയരാഘവന്‍, ബൈജു, അരുണ്‍ കുര്യന്‍ തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.


Click it and Unblock the Notifications