മെഗാസ്റ്റാര്‍ ചിത്രം ഉണ്ട കണ്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റയും! പോലീസ് മേധാവി പറഞ്ഞത് കാണൂ

By Midhun Raj

Recommended Video

മമ്മൂട്ടി ചിത്രം ഉണ്ട കാണാന്‍ ബെഹ്‌റ എത്തി

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഉണ്ട തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. റിലീസ് ചെയ്ത് മൂന്നാം വാരത്തിലേക്ക് എത്തുമ്പോഴും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. മമ്മൂയ്ക്ക് ഈ വര്‍ഷം ലഭിച്ച നാലാമത്തെ വിജയ ചിത്രം കൂടിയായി മാറിയിരുന്നു ഉണ്ട. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ സിനിമ പ്രേക്ഷക പിന്തുണകൊണ്ടാണ് നിറഞ്ഞ സദസുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്

മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും മമ്മൂട്ടി ചിത്രം നേട്ടമുണ്ടാക്കിയിരുന്നു. ഇപ്പോഴും റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം സിനിമ പ്രദര്‍ശനം തുടരുന്നുണ്ട്. ഉണ്ടയെ പ്രശംസിച്ച് നേരത്തെ പ്രേക്ഷകര്‍ക്കൊപ്പം സിനിമാലോകവും എത്തിയിരുന്നു. കഴിഞ്ഞ ദിവസം ഡിജിപി ലോക്‌നാഥ് ബെഹ്‌റയും സിനിമ കാണാന്‍ എത്തുകയുണ്ടായി.

ഉണ്ടയുടെ വിജയം

ഉണ്ടയുടെ വിജയം

അനുരാഗ കരിക്കിന്‍ വെളളത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത സിനിമ കൂടിയായിരുന്നു ഉണ്ട. യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കി സംവിധായകന്‍ അണിയിച്ചൊരുക്കിയ സിനിമ കൂടിയായിരുന്നു ഇത്. പ്രേക്ഷകര്‍ക്ക് അമിത പ്രതീക്ഷകള്‍ നല്‍കാതെ എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ തരംഗമായി മാറിയിരുന്നു. അവതരിപ്പിച്ച പ്രമേയത്തിന്റെ പ്രാധാന്യം കൊണ്ടായിരുന്നു ഉണ്ട ശ്രദ്ധിക്കപ്പെട്ടിരുന്നത്. ടൈറ്റില്‍ പുറത്തുവിട്ട സമയം കളിയാക്കിയവര്‍ക്കെല്ലാം വായടിപ്പിക്കുന്ന മറുപടിയായിരുന്നു വിജയത്തിലൂടെ സിനിമ നല്‍കിയത്.

ബോക്‌സ് ഓഫീസ് കളക്ഷന്‍

ബോക്‌സ് ഓഫീസ് കളക്ഷന്‍

ഒരിടവേളയ്ക്ക് ശേഷം പോലീസ് കഥാപാത്രമായി തിരിച്ചെത്തിയ മമ്മൂക്കയ്ക്ക് ഇത്തവണയും ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നു. സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ എന്ന റോളിലായിരുന്ന സിനിമയില്‍ മമ്മൂക്ക എത്തിയിരുന്നത്. മെഗാസ്റ്റാറിനൊപ്പം ചിത്രത്തില്‍ എത്തിയ യുവതാരങ്ങളും ശ്രദ്ധേയ പ്രകടനം തന്നെ ചിത്രത്തില്‍ കാഴ്ചവെച്ചു. ഛത്തീസ് ഗഢിലെ മാവോയിസ്റ്റ് എരിയകളില്‍ ഇലക്ഷന്‍ ഡ്യൂട്ടിക്കായി പോയ പോലീസ് സംഘത്തിന്റെ കഥയായിരുന്നു സിനിമ പറഞ്ഞത്.

ലോക്‌നാഥ് ബെഹ്‌റ സിനിമ കണ്ടു

ലോക്‌നാഥ് ബെഹ്‌റ സിനിമ കണ്ടു

കഴിഞ്ഞ ദിവസം മമ്മൂട്ടി ചിത്രം കണ്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം നടന്ന പ്രത്യേക പ്രദര്‍ശനം കാണാനായിട്ടാണ് അദ്ദേഹം എത്തിയിരുന്നത്. ലോക്‌നാഥ് ബെഹ്‌റയ്‌ക്കൊപ്പം ഉന്നത പോലീസ് ഉദ്യോഗസ്ഥരും എത്തിയിരുന്നു. പോലീസുകാരുടെ കഥ പറയുന്ന ചിത്രമായതിനാലാണ് അദ്ദേഹം സിനിമ കാണാനായി എത്തിയിരുന്നത്.

യാഥാര്‍ത്ഥ്യങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്നതാണ്

യാഥാര്‍ത്ഥ്യങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്നതാണ്

ഒട്ടും നാടകീയമല്ലാതെ യാഥാര്‍ത്ഥ്യങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്നതാണ് ഉണ്ടയെന്ന് ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. വളരെ റിയലസ്റ്റിക്കായാണ് ചിത്രം കഥ പറയുന്നതെന്നും പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന യഥാര്‍ത്ഥ സംഭവങ്ങളാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്‍പാകെ പറഞ്ഞു.

മമ്മൂട്ടിയുടെ പ്രകടനം

മമ്മൂട്ടിയുടെ പ്രകടനം

മമ്മൂട്ടിക്കൊപ്പം നിരവധി യുവതാരങ്ങളും അണിനിരന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, ഷൈന്‍ ടോം ചാക്കോ, ലൂക്ക്മാന്‍ തുടങ്ങിയവരും ശ്രദ്ധേയ പ്രകടനം നടത്തിയിരുന്നു. കൃഷ്ണന്‍ സേതുകുമാറായിരുന്നു സിനിമ നിര്‍മ്മിച്ചിരുന്നത്. ഏറെ നാള്‍ മുന്‍പ് വന്ന ഒരു പത്രവാര്‍ത്തയായിരുന്നു സിനിമയെടുക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് പ്രചോദനമായി മാറിയിരുന്നത്. കൃത്യമായ റിസേര്‍ച്ചിനും തയ്യാറെടുപ്പുകള്‍ക്കും ശേഷമായിരുന്നു ഉണ്ട അണിയറ പ്രവര്‍ത്തകര്‍ പൂര്‍ത്തിയാക്കിയിരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X