ലോക്പാല്‍ വ്യാഴാഴ്ചയെത്തും

By Nirmal Balakrishnan

കൊച്ചി നഗരമധ്യത്തിലെ നന്ദൂസ് ഫുഡ് കോര്‍ട്ട് എല്ലാവരും അറിയും. കായലിനോടുരുമ്മിയാണ് ഇതു പ്രവര്‍ത്തിക്കുന്നത്.അതിന്റെ നടത്തിപ്പുകാരനാണ് നന്ദഗോപാല്‍. ആളെ എല്ലാവരും പരിചയമാണ്. എല്ലാവരുമായും സൗഹൃദം സ്ഥാപിക്കുന്നവനും നിലനിര്‍ത്തുന്നവനും. കുട്ടികളും സ്ത്രീകളും ഏറെ ഇഷ്ടപ്പെടുന്ന സ്ഥലമാണ് നന്ദൂസ് ഫുഡ് കോര്‍ട്ട്.

എന്നാല്‍ ഈ നന്ദുവിന് ഹോട്ടല്‍ നടത്തിപ്പുകാരന്റെതല്ലാത്ത മറ്റൊരു മുഖമുണ്ട്. ആ മുഖത്തെ ആളുകള്‍ വിളിക്കുന്നത് ലോക്പാല്‍ എന്നാണ്.അഴിമതിക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന ലോക്പാല്‍ പൊലീസിന്റെയും ഭരണാധികാരികളുടെയും ഉറക്കം കെടുത്തുകയാണ്. എന്നാല്‍ അയാളെ ആര്‍ക്കും കാണാന്‍ കഴിയുന്നില്ല. നഗരത്തിലെ ഏറ്റവും വലിയ ചര്‍ച്ചാവിഷയമായ ലോക്പാല്‍ ഇനി കേരളം മുഴുവന്‍ ചര്‍ച്ചയാകാന്‍ വ്യാഴാഴ്ച തിയേറ്ററില്‍ എത്തുകയാണ്. കൗതുകവും ആവേശവും പകരാന്‍ ലോക്പാല്‍ ആയി മോഹന്‍ ലാല്‍ എത്തുകയാണ്. ജോഷി സംവിധാനം ചെയ്യുന്ന എസ്.എന്‍. സ്വാമി ചിത്രമായ ലോക്പാലിലൂടെ അഴിമതിക്കെതിരെ തുറന്നപോരാട്ടം തുറക്കുകയാണ്.

Mohanlal

ജോഷിയും ലാലും ഒന്നിച്ചപ്പോഴെല്ലാം മലയാളത്തിനു ലഭിച്ചത് സൂപ്പര്‍ ഹിറ്റുകളായിരുന്നു. ഇവരുടെ മുന്‍ചിത്രമായ റണ്‍ ബേബി റണ്‍ നൂറാം ദിവസം പിന്നിട്ടിട്ടേയുള്ളൂ. അതിനു മുന്‍പ് ലോക്പാല്‍ തിയറ്ററുകളിലെത്തുകയാണ്. പ്രായം പ്രതിഭയെ കീഴടക്കുന്നില്ല എന്ന് ജോഷി വീണ്ടും വീണ്ടും തെളിയിക്കുകയാണ്. നാടുവാഴികള്‍ എന്ന ചിത്രത്തിലൂടെ ജോഷി- ലാല്‍-സ്വാമി കൂട്ടുകെട്ടിന്റെ കരുത്ത് മലയാളികള്‍ തിരിച്ചറിഞ്ഞതാണ്. പൊലീസ്-മാഫിയ- അധികാര കൂട്ടുകെട്ടിനെതിരായ പോരാട്ടമായിരുന്നു നാടുവാഴികള്‍. അര്‍ജുന്‍ എന്നായിരുന്നു അതില്‍ ലാലിന്റെ കഥാപാത്രത്തിന്റെ പേര്. ഇപ്പോള്‍ അങ്ങനെയൊരു പോരാട്ടം നടത്തുന്നത് ലോക്പാലും.

കാവ്യാ മാധവന്‍ ആണ് ലാലിന്റെ നായിക. മീരാനന്ദന്‍ പത്രപ്രവര്‍ത്തകയായും അഭിനയിക്കുന്നു. ചിത്രത്തിലെ പ്രധാന വഴിത്തിരുവുകള്‍ക്ക് ഈ വനിതകള്‍ കാരണമാകുന്നു. മനോജ് കെ.ജയന്‍, മണിയന്‍പിള്ള രാജു, കൃഷ്ണകുമാര്‍, സായ്കുമാര്‍ എന്നിവരും ചിത്രത്തിനു കരുത്തുപകരാന്‍ എത്തുന്നുണ്ട്. കഴിഞ്ഞ ആഴ്ച തിയറ്ററില്‍ എത്തേണ്ട ചിത്രമായിരുന്നു ലോക്പാല്‍. മമ്മൂട്ടി-ദിലീപ് കൂട്ടുകെട്ടില്‍ കമ്മത്ത് ആന്‍്ഡ് കമ്മത്ത് റിലീസ് ചെയ്യുന്നതുകൊണ്ട് ഒരാഴ്ച റിലീസ് നീട്ടിവയ്ക്കുകയായിരുന്നു. ഇനി കാണാം ലോക്പാലിന്റെ പോരാട്ടം. ലോക്പാലിലൂടെ ലാലിന്റെ മുന്നേറ്റം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X