ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ടുകൂട്ടാന്‍ മോഹന്‍ലാലിന്‌റെ സഹായം തേടി മോദി! ട്വീറ്റ് വൈറല്‍! കാണൂ
Recommended Video

2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. വിവിധ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയെല്ലാം നേരത്തെ പാര്‍ട്ടിക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇത്തവണ ആരായിരിക്കും അധികാരത്തില്‍ വരികയെന്നത് എല്ലാവരും ഉറ്റുനോക്കുന്നൊരു കാര്യമാണ്.
അതേസമയം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനം ഉയര്‍ത്താന്‍ എല്ലാവരും കൂട്ടായി പരിശ്രമിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കായിക താരങ്ങള്‍ക്കും പുറമെ സിനിമാതാരങ്ങളോടും കൂടിയാണ് മോദിയുടെ അഭ്യര്‍ത്ഥന.

മോഹന്‍ലാലിനെയും നാഗാര്‍ജുനയെയും പ്രത്യേക ട്വിറ്റര്‍ സന്ദേശത്തില്‍ ടാഗ് ചെയ്താണ് പ്രധാനമന്ത്രി വോട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. വര്‍ഷങ്ങളായി കോടിക്കണക്കിന് ജനങ്ങളെ നിങ്ങള്‍ അഭിനയ മികവിലൂടെ ആനന്ദിപ്പിക്കുന്നു. അവാര്‍ഡുകളും നിരവധി നിങ്ങള്‍ നേടിയിട്ടുണ്ട്. വോട്ടര്‍മാര്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താനും വോട്ട് ചെയ്യാനും അവരെ പ്രചോദിപ്പിക്കണം. ട്വറ്റിറില്‍ ഇരുതാരങ്ങളെയും ടാഗ് ചെയ്തുകൊണ്ട് മോദി കുറിച്ചു.
മോഹന്‍ലാലിനും നാഗാര്‍ജുനയ്ക്കു പുറമെ ബോളിവുഡ് സിനിമാത്താരങ്ങളായ അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, കരണ്‍ ജോഹര്‍, അക്ഷയ്കുമാര്‍, ഭൂമി പട്‌നേക്കര്‍, ആയുഷ്മാന്‍ ഖുറാന, രണ്‍വീര്‍ സിങ്ങ്, വരുണ്‍ ധവാന്‍, വിക്കി കൗശല്‍, ദീപിക പദുകോണ്‍, ആലിയ ഭട്ട്, അനുഷ്‌ക ശര്‍മ്മ തുടങ്ങിയവരോടും നരേന്ദ്ര മോദി ഇക്കാര്യം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.


Click it and Unblock the Notifications











