പ്രണയ സൗഹൃദങ്ങളുടെ ലോലിപ്പോപ്പ്

By Staff

ചോക്ക്‍ലേറ്റിനു ശേഷം ഷാഫി വീണ്ടും യൗവന സ്വപ്നങ്ങളുടെ സിനിമാ സാധ്യതകള്‍ തേടുന്നു. ബെന്നി പി നായരമ്പലം രചന നിര്‍വഹിക്കുന്ന ലോലിപോപ്പ് എന്ന ചിത്രം പ്രണയവും സൗഹൃദവും തമ്മിലുളള അതിര്‍വരമ്പുകള്‍ അന്വേഷിക്കുന്നു.

പ്രഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, റോമ, ഭാവന, ജയസൂര്യ എന്നീ യുവതാരങ്ങള്‍ ഒന്നിക്കുന്ന ചിത്രമാണ് ലോലിപ്പോപ്പ്. ഭാര്യാഭര്‍ത്താക്കന്മാരാണോ, കാമുകീകാമുകന്മാരാണോ എന്നൊന്നും തിരിച്ചറിയാനാവാത്ത വിധം ഇഴയടുപ്പമുളള സഹോദരീ സഹോദര ബന്ധമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തമെന്ന് ബെന്നി പറയുന്നു.

യുവത്വത്തിന്റെ എല്ലാ ഹരങ്ങളോടും കൂടി ജീവിക്കുന്ന ഫ്രാങ്കോയ്ക്ക് സഹോദരി ജെന്നിഫറെന്നു വെച്ചാല്‍ ജീവനാണ്. ഫോര്‍ട്ട് കൊച്ചിയില്‍ വര്‍ക്ക്ഷോപ്പ് നടത്തുകയാണ് ഫ്രാങ്കോ. നന്നേ ചെറുപ്പത്തിലേ അവര്‍ക്ക് മാതാപിതാക്കള്‍ നഷ്ടപ്പെട്ടിരുന്നു. വളര്‍ച്ചയുടെ ഏതോ ഒരു ഘട്ടത്തില്‍ അവര്‍ തമ്മില്‍ ഒരു നിബന്ധന വെച്ചു.

ഫ്രാങ്കിനിഷ്ടപ്പെടുന്നയാളേ ജെന്നിഫര്‍ വിവാഹം കഴിക്കാവൂ.. തിരിച്ച് ജെന്നിഫറിന് ഇഷ്ടമുളളയാളെയേ ഫ്രാങ്കും വിവാഹം കഴിക്കാവൂ..

ഫ്രാങ്കോയുടെ വര്‍ക്‍ഷോപ്പിനടുത്തുളള ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടറായി എബി ചാര്‍ജെടുത്തത് സഹോദരങ്ങളുടെ ജീവിതത്തിലും വല്ലാത്ത മാറ്റങ്ങള്‍ വരുത്തി. എബിയുടെ അടുത്ത സുഹൃത്ത് റോസ്‍ബെല്ല പതിയെ ഫ്രാങ്കിന്റെ ഹൃദയത്തില്‍ ചേക്കേറി. എന്നാല്‍ ജെന്നിഫറിനാകട്ടെ ഇവളോട് തീര്‍ത്താല്‍ തീരാത്ത കലിയും.

ജെന്നിക്ക് തീരെ ഇഷ്ടമല്ലാത്ത റോസിനെ എങ്ങനെ ഫ്രാങ്ക് വിവാഹം കഴിക്കും. അനിയത്തിയുടെ മനസില്‍ റോസിനെ പ്രതിഷ്ഠിക്കാന്‍ ഫ്രാങ്കോ നടത്തുന്ന അഭ്യാസങ്ങളാണ് ലോലിപ്പോപ്പിന്റെ കഥ.

ഫ്രാങ്കോയെ പ്രിഥ്വിരാജും ജെന്നിഫറിനെ റോമയും അവതരിപ്പിക്കുന്നു. ഡോക്ടര്‍ എബിയാകുന്നത് കുഞ്ചാക്കോ ബോബനാണ്. റോസ് ബെല്ലയായി ഭാവന വേഷമിടുന്നു. ഫ്രാങ്കോയുടെ വര്‍ക്ക്ഷോപ്പിലെ ഫ്രാന്‍സിസ് എന്ന ജീവനക്കാരനാണ് ജയസൂര്യ. ഫാദര്‍ കുര്യാക്കോസ് എന്ന അഭിഭാഷകപാതിരിയായി സലിം കുമാര്‍ വേഷമിടുന്നു. സുരാജ് വെഞ്ഞാറമൂടും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

വയലാര്‍ ശരത് ചന്ദ്രവര്‍മ്മയുടെ വരികള്‍ക്ക് അലക്സ് പോള്‍ ഈണം പകരുന്ന നാലു പാട്ടുകള്‍ ഈ ചിത്രത്തിലുണ്ട്. അഴകപ്പനാണ് ഛായാഗ്രഹണം. എബിഎസ് കമ്പയിന്‍സിന്റെ ബാനറില്‍ ആന്റോ ജോസഫ്, ബെന്നി പി നായരമ്പലം, ഷാഫി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X