ലോനപ്പന്റെ മാമോദീസയുമായി ജയറാമും ലിച്ചിയും! ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്
പഞ്ചവര്‍ണ്ണ തത്തയ്ക്കു ശേഷം ജയറാമിന്റെതായി റീലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ലോനപ്പന്റെ മാമോദീസ. ഒരു സിനിമാക്കാരന് ശേഷം ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയയായ അന്ന രേഷ്മ രാജനാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്.
സിനിമയുടെ ചിത്രീകരണം അടുത്തിടെയായിരുന്നു പൂര്‍ത്തിയായിരുന്നത്. അങ്കമാലി,മഞ്ഞപ്ര തുടങ്ങിയ സ്ഥലങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ശാന്തികൃഷ്ണയും സിനിമയില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇന്നസെന്റ്,ഇവ പവിത്രന്‍,നിഷ സാരംഗ്,ദിലീഷ് പോത്തന്‍,അലന്‍സിയര്‍,ജോജു ജോര്‍ജ്ജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

പെന്‍ ആന്‍ഡ് പേപ്പറിന്റെ ബാനറില് ഷിനോയ് മാത്യ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സുധീര്‍ സുരേന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് രഞ്ജന്‍ എബ്രഹാം എഡിറ്റിങ്ങ് ചെയ്യുന്നു. അല്‍ഫോണ്‍സ് ജോസഫാണ് സിനിമയ്ക്കു വേണ്ടി സംഗീതമൊരുക്കുന്നത്. ലോനപ്പന്റെ മാമോദീസയ്ക്കു പുറമെ അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ഗ്രാന്‍ഡ് ഫാദറും ജയറാമിന്റെ പുതിയ സിനിമയാണ്. ദിവ്യ പിളള,അനുശ്രീ,സുരഭി സന്തോഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. സിനിമ അടുത്ത വര്‍ഷമായിരിക്കും തിയ്യേറ്ററുകളിലെത്തുക.


Click it and Unblock the Notifications











