ചിങ്കാരിയാം പൂങ്കുയിലും...! ജയറാം ചിത്രം ലോനപ്പന്റെ മാമോദീസയിലെ മനോഹര ഗാനം പുറത്ത്! കാണൂ
ജയറാം നായകനായി എത്തുന്ന ലോനപ്പന്റെ മാമോദീസ റിലീസിങ്ങിനൊരുങ്ങുകയാണ്. ലിയോ തദേവൂസ് സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി ഒന്നിനാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. അന്ന രേഷ്മ രാജനാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്, ഒരു കുടുംബ ചിത്രവുമായിട്ടാണ് ഇത്തവണയും ജയറാം എത്തുന്നതെന്നാണ് അറിയുന്നത്.
ലോനപ്പന്റെ മാമോദീസയിലെ പുതിയൊരു ഗാനം സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. സിനിമയിലെ ചിങ്കാരിയാം പൂങ്കുയിലും എന്നു തുടങ്ങുന്ന പാട്ടാണ് ഇറങ്ങിയിരിക്കുന്നത്. അല്‍ഫോണ്‍സ് ജോസഫിന്റെ സംഗീതത്തില്‍ ജോസഫ് അല്‍ഫോണ്‍സ് ആണ് ഈ പാട്ട് പാടിയിരിക്കുന്നത്.

ഹരിനാരായണനാണ് പാട്ടിന് വരികള്‍ എഴുതിയിരിക്കുന്നത്. ഇന്നസെന്റ്, ശാന്തികൃഷ്ണ,ഇവ പവിത്രന്‍,നിഷ സാരംഗ്,ദിലീഷ് പോത്തന്‍, അലന്‍സിയര്‍, ജോജു ജോര്‍ജ്ജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. പെന്‍ ആന്‍ഡ് പേപ്പറിന്റെ ബാനറില് ഷിനോയ് മാത്യ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ മറ്റു പാട്ടുകള്‍ക്കും ട്രെയിലറിനും മികച്ച സ്വീകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു.
പഞ്ചവര്‍ണ്ണ തത്തയുടെ വിജയത്തിനു ശേഷം ജയറാമിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന ചിത്രം കൂടിയാണ് ലോനപ്പന്റെ മാമോദീസ. ചിത്രത്തിനു പുറമെ ഗ്രാന്റ് ഫാദര്‍ എന്ന സിനിമയും ജയറാമിന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.


Click it and Unblock the Notifications











