ലോനപ്പന്റെ മാമോദീസയുമായി കുടുംബ നായകന്റെ വരവ്! ജയറാം ചിത്രത്തിലെ വീഡിയോ ഗാനം കാണാം
പഞ്ചവര്‍ണ്ണ തത്തയ്ക്കു ശേഷം ജയറാം നായകവേഷത്തിലെത്തുന്ന എറ്റവും പുതിയ ചിത്രമാണ് ലോനപ്പന്റെ മാമോദീസ. ഇത്തവണയും ഒരു കുടുംബ ചിത്രമുമായിട്ടാണ് നടന്‍ എത്തുന്നത്. ലോനപ്പന്റെ മാമോദീസയിലെ പുതിയ വീഡിയോ ഗാനം സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.
അല്‍ഫോണ്‍സ് ജോസഫിന്റെ സംഗീതത്തില്‍ വിനീത് ശ്രീനിവാസന്‍ പാടിയ പാട്ടായിരുന്നു ചിത്രത്തിന്റെതായി പുറത്തിറങ്ങിയത്. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയയായ അന്ന രേഷ്മ രാജനാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്. ഒരു സിനിമാക്കാരന് ശേഷം ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

ഇന്നസെന്റ്,ശാന്തികൃഷ്ണ,ഇവ പവിത്രന്‍,നിഷ സാരംഗ്,ദിലീഷ് പോത്തന്‍, അലന്‍സിയര്‍, ജോജു ജോര്‍ജ്ജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. പെന്‍ ആന്‍ഡ് പേപ്പറിന്റെ ബാനറില് ഷിനോയ് മാത്യ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
സിനിമയുടെ ചിത്രീകരണം അടുത്തിടെയായിരുന്നു പൂര്‍ത്തിയായിരുന്നത്. അങ്കമാലി,മഞ്ഞപ്ര തുടങ്ങിയ സ്ഥലങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. സുധീര്‍ സുരേന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് രഞ്ജന്‍ എബ്രഹാം എഡിറ്റിങ്ങ് ചെയ്യുന്നു. ഫെബ്രുവരി 1നാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുകയെന്ന് അറിയുന്നു.


Click it and Unblock the Notifications











