»   » ലണ്ടന്‍ ബ്രിഡ്ജ് 2013ല്‍ എത്തുന്നില്ല?

ലണ്ടന്‍ ബ്രിഡ്ജ് 2013ല്‍ എത്തുന്നില്ല?

Posted By:
Subscribe to Filmibeat Malayalam

പൃഥ്വിരാജിന്റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ ഓണം കാത്തിരുന്നത്. കരിയറിന്റെ മികച്ച കാലത്തിലൂടെ കടന്നുപോകുന്ന പൃഥ്വിയുടെ ലണ്ടന്‍ ബ്രിഡ്ജായിരുന്നു ഓണത്തിന് ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ ഈ ചിത്രം ഓണത്തിന് എത്തുന്നില്ലെന്ന കാര്യം നേരത്തേ തന്നെ വ്യക്തമായതാണ്. ഇതോടെ ഓണത്തിന് വന്നില്ലെങ്കിലും ഓണം കഴിഞ്ഞെങ്കിലും ചിത്രം കാണാമല്ലോയെന്ന് പ്രേക്ഷകര്‍ ആശ്വസിച്ചു.

എന്നാല്‍ മാറ്റി തീരുമാനിച്ച സെപ്റ്റംബര്‍ 25നും ചിത്രമിറക്കാന്‍ കഴിയില്ലെന്ന് വന്നതോടെ തീയതി ഒക്ടോബര്‍ 25ലേയ്ക്ക് മാറ്റി. ഈ തീയതിയ്ക്കും ചിത്രമിറങ്ങില്ലെന്നാണ് സൂചന. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഈ ചിത്രം 2013ല്‍ റിലീസ് ചെയ്യുന്നില്ല.

London Bridge

പൃഥ്വിരാജിന്റെ തിരക്കാണ് ലണ്ടന്‍ ബ്രിഡ്ജിന് പ്രശ്‌നമായി മാറിയത്. ഈ സിനിമയ്ക്ക് നല്‍കിയിരുന്ന ഡേറ്റുകള്‍ 'കാവ്യ തലൈവന്‍' എന്ന തമിഴ് സിനിമയ്ക്കായി മറിച്ചുനല്‍കിയതോടെ കാര്യങ്ങള്‍ അവതാളത്തിലാവുകയായിരുന്നു. ലണ്ടന്‍ ബ്രിഡ്ജിന്റെ ലണ്ടനിലെ ഷൂട്ടിംഗ് ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. പക്ഷേ ഇന്ത്യയില്‍ ഏതാനും ദിവസത്തെ ഷൂട്ടിംഗ് കൂടി ബാക്കിയുണ്ട്. സെപ്റ്റംബര്‍ 20ന് ഈ ഭാഗങ്ങള്‍ ചിത്രീകരിക്കാന്‍ തീരുമാനിച്ചപ്പോഴാണ് പൃഥ്വി കാവ്യ തലൈവന്റെ തിരക്കിലായത്.

പൃഥ്വിരാജിന്റെ ഡ്രീം പ്രൊജക്ടാണ് കാവ്യ തലൈവന്‍. തമിഴകത്തെ പ്രമുഖ സംവിധായകന്‍ വസന്തബാലന്‍ ഒരുക്കുന്ന ഏറെ വ്യത്യസ്തതകളുള്ള ചിത്രമാണിത്. ഇതിന്റെ ഷൂട്ടിംഗ് പെട്ടെന്ന് തുടങ്ങിയപ്പോള്‍ പൃഥ്വിക്ക് ലണ്ടന്‍ ബ്രിഡ്ജ് മാറ്റിവയ്‌ക്കേണ്ടിവരുകയായിരുന്നു.

അനില്‍ സി മേനോന്‍ സംവിധാനം ചെയ്യുന്ന ലണ്ടന്‍ ബ്രിഡ്ജ് സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് വിതരണം ചെയ്യുന്നത്. ഏറ്റവും ഒടുവില്‍ തീരുമാനിച്ച റീലീസ് തീയതി കൂടി മാറ്റിയതോടെ ചിത്രം ഇനി അടുത്തവര്‍ഷം മാത്രമേ റിലീസ് ചെയ്യാനിടയുള്ളുവെന്നാണ് സൂചന. ക്രിസ്മസിന് സെന്‍ട്രല്‍ പിക്‌ചേഴ്‌സ് സത്യന്‍ അന്തിക്കാടിന്റെ ഒരു ഇന്ത്യന്‍ പ്രണയകഥ തീയേറ്ററില്‍ എത്തിക്കുന്നുണ്ട്.

English summary
Prithivraj's new film London Bridge directed by Anil C Menon may release by next year.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam