Don't Miss!
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- News തിരഞ്ഞെടുപ്പ് ദിനത്തില്‍ പൊതു അവധി, എന്തെല്ലാം അടയ്ക്കും, തുറന്നിരിക്കുന്നത് ഇവ; അറിയാം വിവരങ്ങള്‍
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ലണ്ടന്‍ ബ്രിഡ്ജിന്റെ പോസ്റ്ററെത്തി
ഒടുവില്‍ പൃഥ്വരാജിന്റെ ലണ്ടന്‍ ബ്രഡ്ജ് എന്ന ചിത്രത്തിന് ശാപമോക്ഷമാകുന്നു. അനില്‍ സി മേനോന് സംവിധാനം ചെയ്ത ചിത്രം ജനുവരി ആദ്യം ഇറങ്ങുമെന്നാണ് സൂചന. 2013ലെ ഓണത്തിന് ഇറങ്ങേണ്ടിയിരുന്ന ചിത്രമാണ് ഇത്രയും വൈകി പുതുവര്‍ഷ ചിത്രമായി എത്തുന്നത്. ചിത്രത്തിന്റെ ആദ്യത്തെ ഔദ്യോഗിക പോസ്റ്റര്‍ ഡിസംബര്‍ 24ന് രാത്രി പുറത്തിറങ്ങി.
ക്രിസ്തുമസ് സമ്മാനമായിട്ടാണ് ലണ്ടന്‍ ബ്രിഡ്ജിന്റെ പോസ്റ്റര്‍ വന്നിരിക്കുന്നത്. ലണ്ടന്‍ ബ്രിഡ്ജിന്റെ ഫേസ്ബുക്ക് പേജിലും പൃഥ്വിരാജിന്റെ ഔദ്യോഗിക പേജിലുമായി അണിയറക്കാര്‍ ക്രിസ്തുമസ് സമ്മാനം എന്നു പറഞ്ഞുകൊണ്ടാണ് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്.
പൃഥ്വിരാജിന്റെ ഡേറ്റുമായി ബന്ധപ്പെട്ട പ്രശ്നത്തെത്തുടര്‍ന്നാണ് ലണ്ടന്‍ ബ്രിഡ്ജിന്റെ റിലീസിങ് തീയതി പ്രശ്നത്തിലായത്. ലണ്ടന്‍ ബ്രിഡ്ജിന് നല്കിയ ഡേറ്റ് പൃഥ്വി തമിഴ് ചിത്രമായ കാവ്യ തലൈവന് മറിച്ചുനല്‍കിയതോടെ പ്രശ്നമാവുകയായിരുന്നു. പിന്നാടെ കുറച്ചുനാളുകള്‍ക്ക് മുമ്പ് പൃഥ്വിതന്നെ പ്രശ്നത്തിന് പരിഹാരം കാണുകയും ബാക്കി ഭാഗങ്ങള്‍ ഷൂട്ട് ചെയ്യാനായി സമയം കണ്ടെത്തുകയും ചെയ്യുകയായിരുന്നു.
പൃഥ്വി തീര്‍ത്തും വ്യത്യസ്തമായ ഒരു ഗെറ്റപ്പില്‍ എത്തുന്ന ചിത്രത്തില്‍ ആന്‍ഡ്രിയ ജര്‍മിയ, നന്ദിത എന്നിവരാണ് നായികമാരായി എത്തുന്നത്. പൂര്‍ണമായും ലണ്ടനില്‍ ചിത്രീകരിച്ച സിനിമ കൂടിയാണിത്. വിജയ് എന്നാണ് പൃഥ്വിയുടെ കഥാപാത്രത്തിന്റെ പേര്. പ്രതാപ് പോത്തനും ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
-
സിബിന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി
-
കാത്തിരിപ്പിനൊടുവിൽ സിജോ തിരിച്ചെത്തുന്നു; വീട്ടിൽ അടിമുടി മാറ്റം; എങ്ങനെ മുന്നോട്ട് പോകുമെന്ന് പ്രേക്ഷകർ
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'