അച്ഛനെയും അമ്മയെയും സൗന്ദര്യ കയ്യിലാക്കി
ശരീരത്തില്‍ ആരും ശ്രദ്ധിക്കുന്ന ഭാഗത്ത് പച്ചകുത്തുകയെന്നത് സെലിബ്രിറ്റികളുടെ സ്‌റ്റൈലാണ്. ബോളിവുഡിലും തമിഴകത്തുമെല്ലാമുണ്ട് പച്ചകുത്തലിന് പിന്നാലെ പോകുന്ന താരങ്ങള്‍. ചിലര്‍ ചിത്രങ്ങള്‍ പച്ചകുത്തുമ്പോള്‍ മറ്റു ചിലര്‍ കാമുകന്റെയോ ഭര്‍ത്താവിന്റേയോ ഭാര്യയുടെയോ കുട്ടികളുടേയോ ഒക്കെ പേരുകളാണ്പച്ചകുത്താറുള്ളത്. കാമുകന്മാരുടെ പേര് ശരീരത്തില്‍ പച്ചകുത്തി പുലിവാലുപിടിച്ച പല താരങ്ങളെയും നമുക്കറിയാം.
ഇപ്പോഴിതാ സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ രണ്ടാമത്തെ മകളും കൊച്ചടിയാന്റെ സംവിധായികയുമായ സൗന്ദര്യ രജനീകാന്തിനും ടാറ്റുവിനോട് പ്രണയം തോന്നിയിരിക്കുകയാണ്. ടാറ്റു കുത്തണമെന്ന് തോന്നുക മാത്രമല്ല സൗന്ദര്യ അത് ചെയ്യുകയും ചെയ്തുസൗന്ദര്യ തന്റെ മാതാപിതാക്കളുടെ പേരാണ് കയ്യില്‍ വച്ചകുത്തിയിരിക്കുന്നത്. ലത-രജനി എന്നീ പേരുകളാണ് സൗന്ദര്യ പച്ചകുത്തിയിരിക്കുന്നത്.

ട്വിറ്ററിലൂടെയാണ് സൗന്ദര്യ തന്റെ ടാറ്റൂ ചിത്രം പുറത്തുവിട്ടിരിക്കുന്നത്. ഏറെക്കാലമായുള്ള ആഗ്രഹമാണെന്നും ഇത് ഒരിക്കലും മായാത്ത ടാറ്റൂവാണെന്നാണ് സൗന്ദര്യ ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്തായാലും ജീവിതത്തില്‍ പുലിവാലാകാത്ത ടാറ്റൂ കുത്താന്‍ ഇപ്പോള്‍ സൗന്ദര്യയും താരങ്ങള്‍ക്ക് മാതൃകയായിരിക്കുകയാണ്. നേരത്തേ നടി കനിഹ ഇത്തരത്തില്‍ പച്ചകുത്തിയിരുന്നു. ഏറെക്കാലമായി എന്ത് പച്ചകുത്തും എന്നാലോചിച്ച് നടന്ന കനിഹ ഒടുവില്‍ അമ്മയുംകുഞ്ഞും ഒന്നിച്ചുള്ളൊരു രൂപമാണ് തന്റെ കയ്യില്‍ പതിച്ചത്.
More from Filmibeat
soundarya rajinikanth rajinikanth daughter tattoo celebrity tamil സൗന്ദര്യ രജനീകാന്ത് രജനീകാന്ത് ടാറ്റൂ സംവിധായിക സെലിബ്രിറ്റി തമിഴ്


Click it and Unblock the Notifications











