twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    7000 കണ്ടിയുടെ ട്രെയിലര്‍ റിലീസ് അങ്ങ് ബഹിരാകാശത്ത്, ഇത് ചരിത്രമാകും

    By Aswini
    |

    ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ഇങ്ങനെ ഒരു പരീക്ഷണം. ഒരു സിനിമയുടെ ട്രെയിലര്‍ അങ്ങ് ബഹിരാകാശത്ത് റിലീസ് ചെയ്യുന്നു. ആ പരീക്ഷണം ഇങ്ങ് കേരളത്തില്‍ ഒരുങ്ങുന്ന, അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്യുന്ന ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി എന്ന ചിത്രത്തിലൂടെയാണെന്നത് മലയാളികള്‍ക്ക് അഭിമാനകരം.

    അതെ, സിനിമയുടെ ട്രെയിലര്‍ ബഹിരാകാശത്ത് റിലീസ് ചെയ്യാനാണ് പദ്ധതി. സെപ്റ്റംബര്‍ 30ന് മൂന്നാറില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ സ്‌പേസ് ബലൂണിന്റെ സഹായത്തോടെയാണ് പരീക്ഷണം. ഗോ പ്രോ കാമറ ഘടിപ്പിച്ച ബലൂണില്‍ ബഹിരാകാശത്തേക്ക് അയച്ചാകും റീലീസ്. കുസാറ്റിലെ വിദ്യാര്‍ഥികളുടെ സഹായത്തോടെയാണ് പരീക്ഷണം നടപ്പിലാക്കുന്നത്.

    7000-kandi

    സപ്തമശ്രീ തസ്‌കരയ്ക്ക് ശേഷം അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, നെടുമുടി വേണു, ചെമ്പന്‍ വിനോദ്, റീനു മാത്യൂസ്, ജേക്കബ് ഗ്രിഗറി, സുധീര്‍ കരമന, ഭരത്, ദിവ്യ ദര്‍ശന്‍, സണ്ണി വെയ്ന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്.

    നടക്കുമോയെന്നറിയില്ലാത്ത, ഏപ്പോഴെങ്കിലും നടന്ന, എന്നെങ്കിലും നടക്കേണ്ട ഒരു കഥ. ഒരു ഫാന്റസി സബ്ജക്റ്റ്. അതാണ് ലോര്‍ഡ് ലിവിങ്‌സറ്റണ്‍ 7000 കണ്ടി എന്ന ചിത്രത്തിന്റെ പ്രമേയം. ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയുടെ കീഴില്‍ പ്രേം മേനോനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഐ, ബാഹുബലി എന്നീ ചിത്രങ്ങളുടെ കേരളത്തിലെ വിതരണക്കാരാണ് ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ.

    English summary
    in connection with the launch of the movie. The production company of the film released an official statement noting that the team is sending out a device fixed with a Go Pro camera into space from Munnar to mark the movie's release.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X