കണ്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതാണ്
അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്യുന്ന ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. തന്റെ ഫേസ്ബുക്ക് പേജിലൂടെ അനില്‍ രാധാകൃഷ്ണ മേനോന്‍ തന്നെയാണ് പോസ്റ്റ പുറത്തുവിട്ടത്.
കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ റീനു മാത്യൂസാണ് നായിക. ഇവര്‍ക്കൊപ്പം അനിലിന്റെ ചിത്രത്തിലെ സ്ഥിരം സാന്നിധ്യമായ ചെമ്പന്‍ വിനോദും എത്തുന്നു.

സണ്ണിവെയ്ന്‍, ജോയ് മാത്യൂ, ഗ്രിഗറി എന്നിവരാണ് മറ്റ് താരങ്ങള്‍. ഒരു ട്രാവല്‍ മൂവിയാണ് എന്ന് തോന്നിക്കുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. ജയേഷ് നായരാണ് ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത്. ഗ്ലോബല്‍ യുണെറ്റഡ് മീഡിയയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
നോര്‍ത്ത് 24 കാതം എന്ന ചിത്രത്തിലൂടെയാണ് അനില്‍ സംവിധാന രംഗത്തെത്തിയത്. ഫഹദ് നായകനായ ഈ ചിത്രം മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡും നേടിയിരുന്നു.
അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം സപ്തപശ്രീ തസ്‌കരാ ആയിരുന്നു. പൃഥ്വിരാജ്, ആസിഫ് അലി തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രവും തിയേറ്ററുകളില്‍ വിജയി


Click it and Unblock the Notifications











