നിര്‍മാതാവ് അജു വര്‍ഗീസിന് നേട്ടങ്ങളുടെ കാലം! ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് 3-ാം ആഴ്ചയിലും 150 സ്‌ക്രീന്‍
തിരക്കഥാകൃത്ത്, നടന്‍, സംവിധായകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ശ്രീനിവാസന്റെ പാത പിന്തുടര്‍ന്ന് മക്കളും സിനിമയിലേക്ക് എത്തി. വിനീത് ശ്രീനിവാസന് പിന്നാലെ ധ്യാന്‍ ശ്രീനിവാസനും സിനിമ സംവിധാനം ചെയ്തിരിക്കുകയാണ്. നിവിന്‍ പോളി നായകനായിട്ടെത്തിയ ലവ് ആക്ഷന്‍ ഡ്രാമയിലൂടെയാണ് ധ്യാന്‍ സംവിധാനത്തിലേക്ക് ചുടവുമാറിയത്.
ഇക്കൊല്ലത്തെ ഓണത്തിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിയ സിനിമയ്ക്ക് നല്ല റിവ്യൂ ആയിരുന്നു ലഭിച്ചത്. ബോക്‌സോഫീസിലും മോശമില്ലാത്ത പ്രകടനമായിരുന്നു. ഓണത്തിന് മോഹന്‍ലാലിന്റെ ഇട്ടിമാണി മേഡ് ഇന്‍ ചൈന, പൃഥ്വിരാജിന്റെ ബ്രദേഴ്‌സ് ഡേ എന്നീ സിനിമകള്‍ക്കൊപ്പമായിരുന്നു മത്സരം. ലവ് ആക്ഷന്‍ ഡ്രാമ റിലീസിനെത്തി മൂന്നാം വാരത്തിലേക്ക് കടക്കുമ്പോഴും നൂറ്റിയമ്പതിലേറെ സ്‌ക്രീനുകളില്‍ പ്രദര്‍ശനം തുടരുകയാണെന്നാണ് അറിയുന്നത്.

മൂന്നാം ആഴ്ചയിലും നൂറ്റിയമ്പത് സക്രീനുകള്‍ ഉണ്ടെന്നുള്ള കാര്യം അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് വ്യക്തമാക്കിയത്. നിലക്കാത്ത പൊട്ടിച്ചിരികളുമായി ബോക്‌സോഫീസില്‍ ഒന്നാമനായി ദിനേശനും ശോഭയും കൂടെ സാഗറും എന്നുമാണ് പോസ്റ്ററില്‍ സൂചിപ്പിച്ചിരിക്കുന്നത്. നടന്‍ അജു വര്‍ഗീസ് ആയിരുന്നു ലവ് ആക്ഷന്‍ ഡ്രാമ നിര്‍മ്മിച്ചത്. രസകരമായ കാര്യം ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. തെന്നിന്തന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയായിരുന്നു ചിത്രത്തിലെ നായിക.
Recommended Video
പതിനഞ്ച് ദിവസങ്ങള്‍ കഴിയുമ്പോള്‍ കോഴിക്കോട് സിംഗിള്‍ സ്‌ക്രീനില്‍ നിന്നും 50 ലക്ഷം രൂപ സിനിമ നേടിയിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ പത്ത് ദിവസം കൊണ്ട് 53.89 ലക്ഷമായിരുന്നു ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് കിട്ടിയത്. അതേ സമയം തുടക്കത്തില്‍ ലഭിച്ച സ്വീകാര്യത മറ്റ് സിനിമകള്‍ക്ക് പിന്നീട് ഉണ്ടാവത്തതിനാല്‍ നിവിന്‍ പോളി ചിത്രം ബോക്‌സോഫീസില്‍ മിന്നിക്കുകയാണ്.


Click it and Unblock the Notifications











