നയന്‍താര ദേഷ്യത്തിലാണ്, നിവിന്‍ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുന്നുണ്ട്...!!
ശോഭ ദേഷ്യത്തില്‍ നടക്കുകയാണ്.. ദിനേശന്‍ അവളെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിയ്ക്കുന്നുണ്ട്.. ഈ രംഗം നയന്‍താരയും നിവിന്‍ പോളിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലേതാണ്. ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും പുറത്തുവന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ശ്രീനിവാസന്റെ വടക്ക് നോക്കി യന്ത്രം എന്ന ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ധ്യാന്‍ ശ്രീനിവാസനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധ്യാന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ അജു വര്‍ഗ്ഗീസ് നിര്‍മാതാവുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത് ജോമോന്‍ ടി ജോണാണ്. അജു വര്‍ഗ്ഗീസും ദുര്‍ഗ്ഗ കൃഷ്ണയും ചിത്ത്രതില്‍ മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു. ഓണത്തിന് ചിത്രം തിയേറ്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലയാളത്തില്‍ വളരെ അധികം സെലക്ടീവായ നയന്‍താര ലവ് ആക്ഷന്‍ ഡ്രാമ തിരഞ്ഞെടുത്തത് തന്നെ ഒരു പ്രതീക്ഷയാണ്. വളരെ നോര്‍മല്‍ ലുക്കിലാണ് നയനും നിവിനും ചിത്രത്തിലെത്തുന്നത്.


Click it and Unblock the Notifications