ആദ്യ ഘട്ട ചിത്രീകരണം പൂര്‍ത്തിയാക്കി നിവിന്‍ പോളി നയന്‍താര ചിത്രം
ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൗ ആക്ഷന്‍ ഡ്രാമ. നിവിന്‍ പോളിയും നയന്‍താരയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം പ്രഖ്യാപനം മുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ്. ചിത്രത്തിന്റെ ആദ്യ ഘട്ട ചിത്രീകരണം ഇന്നലെ പൂര്‍ത്തിയായി. ഇക്കാര്യം നിവിന്‍ പോളിയും അജു വര്‍ഗീസും ട്വിറ്റ് ചെയ്തിരുന്നു. ലൊക്കേഷനില്‍ നിന്നും പകര്‍ത്തിയ ചിത്രം സഹിതമായിരുന്നു ട്വീറ്റ്. ധ്യാന്‍ ശ്രീനിവാസന്‍ തന്നെ തിരക്കഥയും ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് അജു വര്‍ഗീസാണ്. അജു ആദ്യമായി നിര്‍മാതാവിന്റെ റോള്‍ ഏറ്റെടുക്കയാണ് ഈ ചിത്രത്തിലൂടെ.
ശ്രീനിവാസന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ വടക്കുനോക്കി യന്ത്രത്തിലെ നായികനായകന്മാരുടെ പേരുകളാണ് ഈ ചിത്രത്തിലെ നായികനായകന്മാര്‍ക്കും, തളത്തില്‍ ദിനേശനും ശോഭയും. എന്നാല്‍ ലൗ ആക്ഷന്‍ ഡ്രാമ വടക്കുനോക്കി യന്ത്രത്തിന്റെ റീമേക്കോ രണ്ടാം ഭാഗമോ അല്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ചെന്നൈയിലാരിക്കും ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണമെന്നാണ് റിപ്പോര്‍ട്ട്.

Recommended Video

തോമസ് സെബാസ്റ്റിയന്‍ സംവിധാനം ചെയ്ത ഗൂഢാലോചന എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ധ്യാന്‍ ശ്രീനിവാസനായിരുന്നു. നടനായും തിരക്കഥാകൃത്തായും പ്രക്ഷക ശ്രദ്ധ നേടിയ ശേഷമാണ് ധ്യാന്‍ സംവിധായക കുപ്പായം അണിയുന്നത്.


Click it and Unblock the Notifications