ലവ് ആക്ഷന്‍ ഡ്രാമയുമായി നിവിനും നയന്‍സും! ഫാന്‍ മേയ്ഡ് പോസ്റ്റര്‍ പുറത്ത്! കാണൂ
Recommended Video

മിഖായേലിനു ശേഷം നിവിന്‍ പോളി നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് ലവ് ആക്ഷന്‍ ഡ്രാമ. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായികാ വേഷത്തില്‍ എത്തുന്നത്. സിനിമയുടെ ഫാന്‍ മേയ്ഡ് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ഒരു പെര്‍ഫക്ട് റൊമാന്റിക്ക് കോമഡി ചിത്രമായിരിക്കും ലവ് ആക്ഷന്‍ ഡ്രാമയെന്നാണ് അറിയുന്നത്.
20 കോടി മുതല്‍മുടക്കിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീനിവാസന്‍,അജു വര്‍ഗീസ്, രണ്‍ജി പണിക്കര്‍, ജൂഡ് ആന്റണി,ബിജു സോപാനം,ധന്യ ബാലകൃഷ്ണന്‍, സുന്ദര്‍രാമു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മൂന്ന് വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് നയന്‍താര മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്.

ശ്രീനിവാസന്‍ ചിത്രമായ വടക്കുനോക്കിയന്ത്രത്തിലെ കഥാപാത്രങ്ങളുടെ പേരാണ് ചിത്രത്തിലെ നായകനും നായികയ്ക്കും നല്‍കിയിട്ടുളളത്. അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു. ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ് നേരത്തെ വിറ്റുപോയിരുന്നു.
എഷ്യാനെറ്റായിരുന്നു സിനിമയുടെ ടെലിവിഷന്‍ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയിരുന്നത്. ഷാന്‍ റഹ്മാന്‍ സംഗീതമൊരുക്കുന്ന ചിത്രത്തിന് ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. വിവേക് ഹര്‍ഷനാണ് എഡിറ്റിങ്ങ്. നിവിന്‍ പോളി ചിത്രം ഓണത്തിന് തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്.



Click it and Unblock the Notifications