അജുവിനെയും ധ്യാനിനെയും പോസ് ചെയ്യാന്‍ പഠിപ്പിക്കുന്ന നയന്‍താര! ലവ് ആക്ഷന്‍ ഡ്രാമ ലൊക്കേഷന്‍ വീഡിയോ
നിവിന്‍ പോളിയുടെ ഓണം റിലീസായി തിയ്യേറ്ററുകളില്‍ മുന്നേറുന്ന ചിത്രമാണ് ലവ് ആക്ഷന്‍ ഡ്രാമ. ധ്യാന്‍ ശ്രീനിവാസന്റെ ആദ്യ സംവിധാന സംരഭമായ സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയായി അഭിനയിച്ച ചിത്രത്തില്‍ അജു വര്‍ഗീസും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും വലിയ നേട്ടമാണ് ചിത്രം ഉണ്ടാക്കിയത്. ഇപ്പോഴും 150തിലധികം തിയ്യേറ്ററുകളില്‍ സിനിമ പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

അതേസമയം ലവ് ആക്ഷന്‍ ഡ്രാമയുടെതായി പുറത്തിറങ്ങിയ പുതിയ ലൊക്കേഷന്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. സിനിമയുടെ ചിത്രീകരണത്തിനിടെ തന്റെ സഹതാരങ്ങളെ പോസ് ചെയ്യാന്‍ പഠിപ്പിക്കുന്ന തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയുടെ വീഡിയോ ആണ് വൈറലായിരുന്നത്. നയന്‍സിനൊപ്പം നിവിന്‍ പോളി, സംവിധായകന്‍ ധ്യാന്‍ ശ്രീനിവാസന്‍, നിര്‍മ്മാതാക്കളായ അജു വര്‍ഗീസ്. വിശാഖ് സുബ്രഹ്മണ്യം തുടങ്ങിയവരും ഉണ്ട്. ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഇവര്‍ക്കിടയില്‍ ഉണ്ടാകുന്ന രസകരമായ നിമിഷങ്ങളാണ് വീഡിയോയില്‍ ഉളളത്.

ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസുമായിരുന്നു ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നത്. പ്രണയത്തിനും ഹാസ്യത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കികൊണ്ടായിരുന്നു അണിയറക്കാര്‍ ലവ് ആക്ഷന്‍ ഡ്രാമ എടുത്തത്. മുന്‍സിനിമകളെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുളള പ്രകടനവുമായിട്ടാണ് ഇത്തവണ നിവിന്‍ പോളി എത്തിയത്. പഴയ സ്റ്റൈലിലുളള നിവിന്റെ തിരിച്ചുവരവ് പ്രേക്ഷകര്‍ ഒന്നടങ്കം സ്വീകരിച്ചിരുന്നു. ലവ് ആക്ഷന്‍ ഡ്രാമയുടെതായി പുറത്തിറങ്ങിയ ഗാനങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചത്.

ചിത്രത്തിലെ കുടുക്കു സോംഗ് ലോകമെമ്പാടുമായി തരംഗമായി മാറിയിരുന്നു. ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ വിനീത് ശ്രീനിവാസനായിരുന്നു പാട്ട് പാടിയിരുന്നത്. 7 മില്യണിലധികം ആളുകളാണ് ഈ പാട്ട് ഇതുവരെ യൂടൂബില്‍ കണ്ടുകഴിഞ്ഞിരിക്കുന്നത്. ലവ് ആക്ഷന്‍ ഡ്രാമയിലെ മറ്റ് ഗാനങ്ങളും നേരത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ജോമോന്‍ ടി ജോണായിരുന്നു നിവിന്‍ പോളി ചിത്രത്തിന് വേണ്ടി ഇത്തവണ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്.

ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രം കൂടിയായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ. നിവിന്‍ പോളിയും നയന്‍സും ആദ്യമായി ഒന്നിച്ചെത്തിയ ചിത്രത്തില്‍ ശ്രീനിവാസന്‍, വിനീത് ശ്രീനിവാസന്‍,രണ്‍ജി പണിക്കര്‍,ബിജു സോപാനം,മല്ലിക സുകുമാരന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.
Recommended Video

കേരളത്തിനൊപ്പം തന്നെ ചെന്നൈയും കഥാപശ്ചാത്തലമാക്കികൊണ്ടായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ ഒരുക്കിയിരുന്നത്. മലയാളം,തമിഴ് സംഭാഷണങ്ങള്‍ ഇടകലര്‍ത്തികൊണ്ടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കേരളത്തില്‍ മാത്രം 200ല്‍ അധികം തിയ്യേറ്ററുകളിലെത്തിയ ചിത്രം മറ്റു സംസ്ഥാനങ്ങളിലും വലിയ റിലീസായിട്ടാണ് എത്തിയിരുന്നത്. ഒരിടവേളയ്ക്ക് ശേഷം മലര്‍വാടി ആര്‍ട്സ് ക്ലബിലെ താരങ്ങളും ചിത്രത്തില്‍ എത്തിയിരുന്നു.


Click it and Unblock the Notifications











